കാൻബെറ: ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ബൗളിംഗ് തെരഞ്ഞെടുത്തു. കാൻബറയിലെ മനുക ഓവൽ സ്റ്റേഡിയത്തിൽ അൽപ്പസമയത്തിനകം മത്സരം ആരംഭിക്കും.
മലയാളി താരം സഞ്ജു സാംസണ് ഇന്ത്യൻ പ്ലേയിംഗ് ഇലവനില്‍ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ജിതേഷ് ശര്‍മ പുറത്തായി. ജസ്പ്രീത് ബുമ്രയും ഹര്‍ഷിത് റാണയും പേസര്‍മാരായി ടീമിലെത്തിയപ്പോള്‍ അര്‍ഷ്ദീപ് സിംഗിനും പ്ലേയിംഗ് ഇലവനില്‍ ഇടമില്ല. മൂന്ന് സ്പിന്നര്‍മാരുമായാണ് ഇന്ത്യ ഇറങ്ങുന്നത്.
കുല്‍ദീപ് യാദവും വരുണ്‍ ചക്രവര്‍ത്തിയും അക്സര്‍ പട്ടേലുമാണ് ഇന്ത്യയുടെ സ്പിൻ നിരയിലുള്ളത്. ബാറ്റിംഗ് ഓള് റൗണ്ടര്‍ ശിവം ദുബെ മൂന്നാം പേസറുടെ റോള്‍ നിര്‍വഹിക്കുമ്പോള്‍ അഭിഷേക് ശര്‍മ, ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ എന്നിവരാണ് സഞ്ജുവിനെ കൂടാതെ ബാറ്റിംഗ് നിരയിലുള്ളത്.
ഓസീസ് നിരയില്‍ ജോഷ് ഹേസല്‍വുഡും നഥാന്‍ എല്ലിസും സേവിയര്‍ ബാര്ട്ലെറ്റും പേസര്‍മാരായി പ്ലേയിംഗ് ഇലവനിലെത്തിയപ്പോള്‍ ഓൾ റൗണ്ടറായി മാര്‍ക്കസ് സ്റ്റോയ്നിസും ടീമിലുണ്ട്. മാത്യു കുനെമാന് ആണ് സ്പെഷ്യലിസ്റ്റ് സ്പിന്നര്‍. ബാറ്റിംഗ് നിരയില്‍ മിച്ചല്‍ മാര്‍ഷ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, ടിം ഡേവിഡ്, മിച്ചല്‍ ഓവൻ എന്നിവരും ഇടം നേടി.
ഇന്ത്യയുടെ പ്ലേയിംഗ് ഇലവൺ: അഭിഷേക് ശർമ, ശുഭ്മാൻ ഗിൽ, സൂര്യകുമാർ യാദവ് (നായകൻ), തിലക് വർമ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ശിവം ദുബെ , അക്സർ പട്ടേൽ, ഹർഷിത് റാണ, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, ജയ്പ്രീത് ബുംറ
ഓസ്ട്രേലിയയുടെ പ്ലേയിംഗ് ഇലവൺ: മിച്ചൽ മാർഷ്(നായകൻ), ട്രാവിസ് ഹെഡ്, ജോഷ് ഇൻഗ്ലിസ് (വിക്കറ്റ് കീപ്പർ), ടിം ഡേവിഡ്, മിച്ചൽ ഓവൺ, മാർകസ് സ്റ്റോയ്നിസ്, ജോഷ് ഫിലിപ്പ്, സെവിയർ ബാർട്ട്ലറ്റ്, നഥാൻ എല്ലിസ്, മാത്യൂ കുനേമാൻ, ജോഷ് ഹെസൽവുഡ്.
Tags : india vs australia t20 toss