ഇംഫാൽ: തെക്കൻ മണിപ്പൂരിലെ ചുരാചന്ദ്പുർ ജില്ലയിൽ യുണൈറ്റഡ് കുക്കി നാഷണൽ ആർമി തീവ്രവാദികൾ ഗ്രാമത്തലവനെ മർദിച്ചു കൊലപ്പെടുത്തി. ഹെംഗ്ലെപ് ഉപവിഭാഗത്തിലെ ടി ഖൊനോംഫായ് ഗ്രാമത്തിന്റെ തലവനായി ഹാവോകിപ് (50) ആണ് കൊല്ലപ്പെട്ടത്.
ഇയാളുടെ ശരീരത്തിൽ നിരവധി ചതവുകളും മുറിവുകളുമുണ്ട്. അക്രമികൾ വടികളും മൂർച്ചയുള്ള വസ്തുക്കളും ഉപയോഗിച്ചാണ് ഹാവോകിപിനെ ആക്രമിച്ചതെന്ന് പ്രദേശവാസികൾ പറയുന്നു. ഗുരുതരപരിക്കേറ്റ അദ്ദേഹത്തെ നാട്ടുകാർ ചുരാചന്ദ്പുരിലെ പ്രധാന ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിയിൽ വച്ച് മരണത്തിനു കീഴടങ്ങുകയായിരുന്നു.
സംഭവത്തിൽ മണിപ്പുർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്താണ് കൊലപാതകത്തിലേക്ക് നയിക്കാൻ കാരണമായ പ്രകോപനമെന്ന് വ്യക്തമല്ല.
Tags :