തേ​രോ​ഴി രാ​മ​ക്കു​റു​പ്പ് വാ​ദ്യ​ക​ലാ​രം​ഗ​ത്തെ കു​ല​പ​തി​യെ​ന്ന് റി​ട്ട. ജ​ഡ്ജി എം. ​ആ​ർ. ഹ​രി​ഹ​ര​ൻ നാ​യ​ർ
Sunday, September 29, 2024 7:46 AM IST
ഉ​ദ​യ​നാ​പു​രം: അ​നു​ഷ്ഠാ​ന ക​ല​ക​ളി​ലെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ൽ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച ക​ലാ​കാ​ര​നാ​ണ് തേ​രോ​ഴി രാ​മ​ക്കു​റു​പ്പെ​ന്ന് കേ​ര​ള ഹൈ​ക്കോ​ട​തി മു​ൻ ജ​ഡ്ജി എം.​ആ​ർ. ഹ​രി​ഹ​ര​ൻ നാ​യ​ർ. ക്ഷേ​ത്ര​വാ​ദ്യ​ക​ലാ വാ​ദ്യ​കു​ല​പ​തി തേ​രോ​ഴി രാ​മ​ക്കു​റു​പ്പി​ന് തി​രു​വ​താം​കൂ​ർ രാ​ജ മു​ദ്ര ചാ​ർ​ത്തി​യ വീ​ര​ശ്രം​ഖ​ല സ​മ​ർ​പ്പി​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി​യു​ള്ള വി​ളം​ബ​ര​പ​ത്രി​കാ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

2025 മെ​യ് 25ന് ​വൈ​ക്കം മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ തി​രു​വി​താം​കൂ​ർ രാ​ജ​കു​ടും​ബാം​ഗം ഡോ. ​അ​ശ്വ​തി തി​രു​നാ​ൾ ല​ക്ഷ്മി​ബാ​യി വീ​ര​ശ്രം​ഖ​ല രാ​മ​കു​റു​പ്പി​ന് സ​മ്മാ​നി​ക്കും.

ഉ​ദ​യ​നാ​പു​രം ചാ​ത്ത​ൻ കു​ടി ദേ​വി ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ വി​ആ​ർ സി ​നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ത​ന്ത്രി​മാ​രാ​യ മ​ന​യ​ത്താ​റ്റി​ല്ല​ത്ത് ച​ന്ദ്ര​ശേ​ഖ​ര​ൻ ന​മ്പൂ​തി​രി, മോ​നാ​ട്ടു​മ​ന കൃ​ഷ്ണ​ൻ ന​മ്പൂ​തി​രി ,

പു​ലി​യ​ന്നൂ​ർ ശ​ശി ന​മ്പൂ​തി​രി,ക​ൺ​വീ​ന​ർ ര​തീ​ഷ് അ​ര​യ​ൻ​കാ​വ് ര​ക്ഷാ​ധി​കാ​രി വൈ​ക്കം ച​ന്ദ്ര​ൻ​മാ​രാ​ർ, ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ എ​ൻ. അ​യ്യ​പ്പ​ൻ, പി.​ജി.​എം. നാ​യ​ർ, കാ​ല​ടി കൃ​ഷ്ണ​യ്യ​ർ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.