വ​ര്‍ണ​ക്കൂ​ടാ​ര​മെ​ന്ന മാ​തൃ​ക പ്രീ-​സ്‌​കൂ​ളി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍ നി​ര്‍വ​ഹി​ച്ചു
Sunday, September 29, 2024 7:33 AM IST
ക​ടു​ത്തു​രു​ത്തി: കാ​ട്ടാ​മ്പാ​ക്ക് വ​ട​ക്കേ​നി​ര​പ്പ് ഗ​വ​ണ്‍മെ​ന്‍റ് യു​പി സ്‌​കൂ​ളി​ന്‍റെ വ​ള​ര്‍ച്ച​യി​ല്‍ നാ​ഴി​ക​ക്ക​ല്ലാ​യി മാ​റു​ന്ന വ​ര്‍ണ​ക്കൂ​ടാ​ര​മെ​ന്ന മാ​തൃ​ക പ്രീ-​സ്‌​കൂ​ളി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍ നി​ര്‍വ​ഹി​ച്ചു. മോ​ന്‍സ് ജോ​സ​ഫ് എം​എ​ല്‍എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​മ​ഗ്ര​ശി​ക്ഷാ കേ​ര​ളം സ്റ്റാ​ര്‍ട്‌​സ് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍പെ​ടു​ത്തി അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ല്‍ പ്രീ-​പ്രൈ​മ​റി വി​ദ്യാ​ര്‍ഥി​ക​ളു​ടെ സ​മ​ഗ്ര വി​ക​സ​നം ല​ക്ഷ്യ​മാ​ക്കി​യാ​ണ് വ​ര്‍ണ​കൂ​ടാ​രം സ്ഥാ​പി​ച്ച​ത്.

പ​ത്ത് ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് പ​ദ്ധ​തി പൂ​ര്‍ത്തി​യാ​ക്കി​യ​ത്. എ​സ്എ​സ്‌​കെ ജി​ല്ലാ പ്രൊ​ജ​ക്റ്റ് കോ​ര്‍ഡി​നേ​റ്റ​ര്‍ കെ.​ജെ. പ്ര​സാ​ദ് പ​ദ്ധ​തി വി​ശ​ദീ​ക​ണം ന​ട​ത്തി. ക​ടു​ത്തു​രു​ത്തി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​വി. സു​നി​ല്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ് പു​ത്ത​ന്‍കാ​ല, ഞീ​ഴൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ്രീ​ക​ലാ ദി​ലീ​പ്, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​പി. ദോ​വ​ദാ​സ്, കു​റ​വി​ല​ങ്ങാ​ട് എ​ഇ​ഒ ഡോ.​കെ.​ആ​ര്‍. ബി​ന്ദു​ജി, ലി​ല്ലി മാ​ത്യു, ഡി.​അ​ശോ​ക് കു​മാ​ര്‍, ഇ.​കെ. ശ്രീ​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

പു​റ​ത്ത് സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന ഹ​രി​തോ​ദ്യ​ന​ത്തി​ല്‍ കൃ​ത്രി​മ​മാ​യി നി​ര്‍മി​ച്ച വെ​ള്ള​ച്ചാ​ട്ടം, അ​രു​വി, കു​ളം, പാ​ലം, ഏ​റു​മാ​ടം, ജൈ​വ പ​ന്ത​ല്‍, ശ​ല​ഭോ​ദ്യാ​നം, ആ​ക​ര്‍ഷ​ക​മാ​യ വി​വി​ധ ഫ​ല​ങ്ങ​ളു​ടെ അ​കൃ​തി​യി​ലു​ള്ള ഇ​രി​പ്പി​ട​ങ്ങ​ള്‍, പ​ക്ഷി മൃ​ഗാ​ദി​ക​ളു​ടെ ശി​ല്പ​ങ്ങ​ള്‍, ഓ​പ്പ​ണ്‍ സ്റ്റേ​ജ്, വി​വി​ധ റൈ​ഡു​ക​ള്‍ ആ​ക​ര്‍ഷ​ക​മാ​യ ക​വാ​ടം എ​ന്നി​വ​യു​മു​ണ്ട്. കു​ട്ടി​ക​ള്‍ക്കാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന സ്മാ​ര്‍ട്ട് ക്ലാ​സ് മു​റി​ക​ളി​ല്‍ ഇ​ന്‍റ​ര്‍നെ​റ്റ് സൗ​ക​ര്യ​ത്തോ​ടെ സ്മാ​ര്‍ട്ട് ടി.​വി., കു​ഞ്ഞ​ര​ങ്ങ്, ഭാ​ഷ​വി​ക​സ​ന ഇ​ടം, ക​ര-​കൗ​ശ​ല ഇ​ടം, ഗ​ണി​ത ഇ​ടം ഇ​ങ്ങ​നെ വി​ത്യ​സ്ത​ങ്ങ​ളാ​യ 11 ഇ​ട​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്.