വ​റു​ത്ത ക​ട​ല ച​ല​ഞ്ചു​മാ​യി യൂ​ത്ത്കോ​ണ്‍​ഗ്ര​സ്
Tuesday, August 20, 2024 2:51 AM IST
കൂ​രാ​ച്ചു​ണ്ട്: ചൂ​ര​ൽ​മ​ല ദു​രി​ത ബാ​ധി​ത​ർ​ക്ക് കൈ​ത്താ​ങ്ങാ​കാ​ൻ വ​റു​ത്ത ക​ട​ല ച​ല​ഞ്ചു​മാ​യി യൂ​ത്ത്കോ​ണ്‍​ഗ്ര​സ് കൂ​രാ​ച്ചു​ണ്ട് മ​ണ്ഡ​ലം ക​മ്മി​റ്റി. യൂ​ത്ത് കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വീ​ടു​ക​ൾ നി​ർ​മി​ച്ചു ന​ൽ​കു​ന്ന​തി​നു​ള്ള തു​ക ക​ണ്ടെ​ത്തു​ന്ന​തി​നാ​ണ് വ​റു​ത്ത ക​ട​ല ച​ല​ഞ്ച് സം​ഘ​ടി​പ്പി​ച്ച​ത്.

ച​ല​ഞ്ചി​ലൂ​ടെ 9365 രൂ​പ ശേ​ഖ​രി​ച്ചു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് നി​സാം ക​ക്ക​യം, ജോ​സ്ബി​ൻ കു​ര്യാ​ക്കോ​സ്, ജെ​റി​ൻ മ​റ്റ​ത്തി​ൽ, ജി​തി​ൻ ഇ​ല്ലി​ക്ക​ൽ, എ​ബി​ൻ പ​ന​യ്ക്ക​വ​യ​ൽ, ജ്യോ​തി​ഷ് രാ​ര​പ്പ​ൻ​ക​ണ്ടി, രാ​ഹു​ൽ രാ​ഘ​വ​ൻ, ജെ​സ്റ്റി​ൻ കാ​ര​ക്ക​ട, ആ​ൽ​ബി​ൻ ക​രി​ന്പ​ന​ക്കു​ഴി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.