കോ​ഴി​ക്കോ​ട് റൂ​റ​ൽ എ​സ്പി​യാ​യി നി​ധി​ൻ​രാ​ജ് ചു​മ​ത​ല​യേ​റ്റു
Tuesday, August 20, 2024 2:51 AM IST
വ​ട​ക​ര: കോ​ഴി​ക്കോ​ട് റൂ​റ​ൽ എ​സ്പി​യാ​യി പി. ​നി​ധി​ൻ​രാ​ജ് ചു​മ​ത​ല​യേ​റ്റു. സ്ഥ​ലം മാ​റി​പോ​കു​ന്ന എ​സ്പി ഡോ. ​അ​ര​വി​ന്ദ്സു​കു​മാ​ർ പി. ​നി​ധി​ൻ​രാ​ജി​നെ സ്വീ​ക​രി​ച്ചു.

തി​രു​വ​ന​ന്ത​പു​രം സി​റ്റി ലോ ​ആ​ൻ​ഡ് ഓ​ർ​ഡ​ർ, ട്രാ​ഫി​ക് വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ പ​ദ​വി​യി​ൽ നി​ന്നാ​ണ് നി​ധി​ൻ​രാ​ജ് റൂ​റ​ൽ എ​സ്പി​യാ​യി എ​ത്തി​യ​ത്. 2019 ബാ​ച്ച് ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ നി​ധി​ൻ രാ​ജ് നാ​ദാ​പു​രം, ത​ല​ശേ​രി, പാ​ലാ എ​ന്നി​വി​ട​ങ്ങ​ളി​ൽ എ​എ​സ്പി​യാ​യും സ്പെ​ഷ്യ​ൽ ഓ​പ​റേ​ഷ​ൻ​സ് മ​ല​പ്പു​റം എ​സ്പി​യാ​യും തൃ​ശൂ​ർ ഇ​ന്ത്യ റി​സ​ർ​വ് ബ​റ്റാ​ലി​യ​ൻ ക​മാ​ൻ​ഡ​ന്‍റാ​യും സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. കാ​സ​ർ​കോ​ട് സ്വ​ദേ​ശി​യാ​ണ്.