ബേ​പ്പൂ​ർ ഉ​ത്ത​ര​വാ​ദി​ത്ത ടൂ​റി​സം പ​ദ്ധ​തി​ക്ക് ഐ​സി​ആ​ർ​ടി ഗോ​ൾ​ഡ് പു​ര​സ്ക്കാ​രം
Tuesday, August 20, 2024 2:51 AM IST
കോ​ഴി​ക്കോ​ട്: ടൂ​റി​സം വ​കു​പ്പ് കേ​ര​ള റെ​സ്പോ​ണ്‍​സി​ബി​ൾ ടൂ​റി​സം മി​ഷ​ൻ സൊ​സൈ​റ്റി​യി​ലൂ​ടെ ന​ട​പ്പാ​ക്കു​ന്ന ബേ​പ്പൂ​ർ സ​മ​ഗ്ര ഉ​ത്ത​ര​വാ​ദി​ത്ത ടൂ​റി​സം പ​ദ്ധ​തി​ക്ക് ഐ​സി​ആ​ർ​ടി (ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സെ​ന്‍റ​ർ ഫോ​ർ റെ​സ്പോ​ണ്‍​സി​ബി​ൾ ടൂ​റി​സം) ഇ​ന്ത്യ ചാ​പ്റ്റ​റി​ന്‍റെ 2024 ലെ ​ഉ​ത്ത​ര​വാ​ദി​ത്ത ടൂ​റി​സം പു​ര​സ്കാ​രം.

എം​പ്ലോ​യിം​ഗ് ആ​ൻ​ഡ് അ​പ് സ്കി​ല്ലിം​ഗ് ലോ​ക്ക​ൽ ക​മ്മ്യൂ​ണി​റ്റി വി​ഭാ​ഗ​ത്തി​ലാ​ണ് പു​ര​സ്ക്കാ​രം. തു​ട​ർ​ച്ച​യാ​യി മൂ​ന്നാം വ​ർ​ഷ​മാ​ണ് കേ​ര​ള റെ​സ്പോ​ണ്‍​സി​ബി​ൾ ടൂ​റി​സം മി​ഷ​ന് ഐ​സി​ആ​ർ​ടി ഗോ​ൾ​ഡ് പു​ര​സ്ക്കാ​രം ല​ഭി​ക്കു​ന്ന​ത്. 2022ൽ ​നാ​ലു ഗോ​ൾ​ഡ് പു​ര​സ്ക്കാ​ര​ങ്ങ​ളും 2023ൽ ​ഒ​രു ഗോ​ൾ​ഡ് പു​ര​സ്ക്കാ​ര​വും ഉ​ത്ത​ര​വാ​ദി​ത്ത ടൂ​റി​സം മി​ഷ​ൻ നേ​ടി​യി​രു​ന്നു.

ഇ​തോ​ടെ തു​ട​ർ​ച്ച​യാ​യി മൂ​ന്നു വ​ർ​ഷം വി​വി​ധ കാ​റ്റ​ഗ​റി​ക​ളി​ൽ ഗോ​ൾ​ഡ് പു​ര​സ്ക്കാ​രം നേ​ടി​യ രാ​ജ്യ​ത്തെ ഏ​ക സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​യാ​യി ഉ​ത്ത​ര​വാ​ദി​ത്ത ടൂ​റി​സം മി​ഷ​ൻ മാ​റി. ഗോ​ൾ​ഡ് പു​ര​സ്ക്കാ​ര​ത്തി​ൽ അ​പൂ​ർ​വ ഡ​ബി​ൾ ഹാ​ട്രി​ക്കും മി​ഷ​ൻ നേ​ടി. എ​ല്ലാ​വ​രെ​യും ഉ​ൾ​ക്കൊ​ള്ളു​ന്ന സു​സ്ഥി​ര ടൂ​റി​സം വി​ക​സ​ന മാ​തൃ​ക​യാ​ണ് ഉ​ത്ത​ര​വാ​ദി​ത്ത ടൂ​റി​സം മി​ഷ​ൻ സൊ​സൈ​റ്റി​യി​ലൂ​ടെ കേ​ര​ളം മു​ന്നോ​ട്ടു വ​യ്ക്കു​ന്ന​തെ​ന്ന് ടൂ​റി​സം മ​ന്ത്രി പി ​എ മു​ഹ​മ്മ​ദ് റി​യാ​സ് പ​റ​ഞ്ഞു. ഓ​ഗ​സ്റ്റ് 30, 31 തീ​യ​തി​ക​ളി​ൽ ന്യൂ​ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ പു​ര​സ്ക്കാ​രം കൈ​മാ​റും.