വാ​ഴ​കർഷകർ​ക്ക് നാ​ശം വി​ത​ച്ച് ഇ​ല​തീ​നി​പ്പു​ഴു
Tuesday, August 20, 2024 2:51 AM IST
കു​റ്റ്യാ​ടി: കാ​ർ​ഷി​ക വി​ള​ക​ൾ​ക്ക് നാ​ശം വി​ത​ച്ച് വ്യാ​പ​ക​മാ​കു​ക​യാ​ണ് ഇ​ല​തീ​നി​പ്പു​ഴു​ക്ക​ൾ. വാ​ഴ​ക​ളി​ലാ​ണ് ഇ​വ കൂ​ടു​ത​ൽ നാ​ശം വി​ത​യ്ക്കു​ന്ന​ത്. ചേ​ന, മ​ഞ്ഞ​ൾ, ഇ​ഞ്ചി, ചെ​ണ്ടു​മ​ല്ലി എ​ന്നി​വ​യി​ലും പു​ഴു​വി​ന്‍റെ ആ​ക്ര​മ​ണ​മു​ണ്ട്. പു​ഴു​ക്ക​ൾ ഇ​ല​ക​ൾ വ്യാ​പ​ക​മാ​യി തി​ന്നു​തീ​ർ​ക്കു​ന്ന​തി​നാ​ൽ ആ​രോ​ഗ്യം ന​ശി​ച്ച് ചെ​ടി​ക​ൾ ന​ശി​ക്കു​ക​യാ​ണ്.

ഒ​റ്റ ദി​വ​സം കൊ​ണ്ട് ഒ​രു വാ​ഴ​യു​ടെ മു​ഴു​വ​ൻ ഇ​ല​ക​ളും തി​ന്നു തീ​ർ​ക്കു​ന്ന വി​ധ​ത്തി​ലാ​ണ് പു​ഴു​ക്ക​ളു​ടെ ആ​ക്ര​മ​ണം. ക​ള​ക​ൾ നി​റ​ഞ്ഞ തോ​ട്ട​ങ്ങ​ളി​ലാ​ണ് പു​ഴു​ക്ക​ളെ വ്യാ​പ​ക​മാ​യി കാ​ണു​ന്ന​ത്. കൃ​ഷി​യി​ട​ത്തി​ൽ നി​ന്നും വീ​ടു​ക​ളി​ലേ​ക്കും പു​ഴു​ക്ക​ൾ എ​ത്തു​ന്നു​ണ്ട്.

പു​ഴു​ക്ക​ൾ മ​നു​ഷ്യ​ശ​രീ​ര​ത്ത് ത​ട്ടി​യാ​ൽ അ​സ​ഹ്യ​മാ​യ ചൊ​റി​ച്ചി​ലു​ണ്ടാ​കു​ന്നു​ണ്ട്. തോ​ട്ട​ങ്ങ​ൾ വൃ​ത്തി​യാ​ക്കി സൂ​ക്ഷി​ക്കു​ക​യാ​ണ് ഇ​വ​രെ തു​ര​ത്താ​ൻ ക​ർ​ഷ​ക​ർ സ്വീ​ക​രി​ക്കേ​ണ്ട പ്രാ​ഥ​മി​ക ന​ട​പ​ടി​യെ​ന്നു കൃ​ഷി​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്നു.