റോ​ഡി​ൽ ത​ട​സം സൃ​ഷ്ടി​ച്ച് കെ​എ​സ്ഇ​ബി​യു​ടെ ലോ​ഹ തൂ​ണു​ക​ൾ
Wednesday, August 21, 2024 4:52 AM IST
പേ​രാ​മ്പ്ര: പെ​രു​വ​ണ്ണാ​മൂ​ഴി- ച​ക്കി​ട്ട​പാ​റ പി​ഡ​ബ്ല്യു​ഡി റോ​ഡി​ൽ ഒ​രു വ​ർ​ഷം മു​മ്പ് കെ​എ​സ്ഇ​ബി സ്ഥാ​പി​ച്ച 56 ലോ​ഹ തൂ​ണു​ക​ൾ മാ​റ്റാ​ത്ത​ത് ബു​ദ്ധി​മു​ട്ടാ​കു​ന്നു. ഈ ​റൂ​ട്ടി​ൽ മ​ല​യോ​ര ഹൈ​വേ​യു​ടെ നി​ർ​മാ​ണം കെ​ആ​ർ​എ​ഫ്ബി ന​ട​ത്തു​ന്നു​ണ്ട്. ഡ്രൈ​നേ​ജി​ന്‍റെ പ​ണി പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ങ്കി​ൽ തൂ​ണു​ക​ൾ മാ​റ്റ​ണം.

ഇ​ത് മാ​റ്റാ​ത്ത​തി​നാ​ൽ പ​ല വീ​ടു​ക​ളി​ലേ​ക്കും സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കും വ​ഴി പു​ന​ർ​നി​ർ​മി​ക്കാ​ൻ പ്ര​യാ​സം നേ​രി​ടു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ൽ നാ​ട്ടു​കാ​ർ ഇ​ത് സം​ബ​ന്ധി​ച്ച്‌ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

സ്ഥാ​പി​ച്ച ലോ​ഹ തൂ​ണു​ക​ൾ പി​ഴു​തു​മാ​റ്റാ​ൻ പി​ഡ​ബ്ല്യു​ഡി/ കെ​ആ​ർ​എ​ഫ്ബി ത​ങ്ങ​ൾ​ക്കു പ​ണം ന​ൽ​കാ​ത്ത​തു കൊ​ണ്ടാ​ണ് കാ​ര്യം വൈ​കു​ന്ന​തെ​ന്നാ​ണ് കെ​എ​സ്ഇ​ബി അ​ധി​കൃ​ത​ർ യോ​ഗ​ത്തി​ൽ അ​റി​യി​ച്ച​ത്. ഇ​തി​ന്‍റെ ക​ണ​ക്കു കൂ​ട്ട​ലു​ക​ൾ ന​ട​ന്നു​വ​രു​ന്ന​തേ​യു​ള്ളൂ എ​ന്നാ​യി​രു​ന്നു റോ​ഡ് അ​ധി​കൃ​ത​രു​ടെ മ​റു​പ​ടി.