സ്കൂ​ൾ തെ​ര​ഞ്ഞെ​ടു​പ്പ്:​ പോ​ലീ​സും സ്കൂ​ൾ അ​ധി​കൃ​ത​രും നീ​തി പാ​ലി​ക്ക​ണ​മെ​ന്ന്
Monday, August 19, 2024 4:32 AM IST
പേ​രാ​മ്പ്ര: മേ​പ്പ​യ്യൂ​ർ വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്ന പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് സി​പി​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ട്ടി​മ​റി​ച്ച​തി​നെ​തി​രേ യു​ഡി​വൈ​എ​ഫ് മേ​പ്പ​യ്യൂ​ർ ടൗ​ണി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ പ്ര​ക​ട​നം സി​പി​എ​മ്മും പോ​ലീ​സും സം​യു​ക്ത​മാ​യി ത​ട​സ​പ്പെ​ടു​ത്തി​യ​തി​ൽ യു​ഡി​എ​ഫ് പ്ര​തി​ഷേ​ധി​ച്ചു.

ഈ ​വി​ഷ​യ​ത്തി​ൽ പോ​ലീ​സ് നീ​തി പാ​ലി​ക്ക​ണ​മെ​ന്നും സ്കൂ​ൾ അ​ധി​കൃ​ത​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കാ​ണി​ച്ച കൃ​ത്രി​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ര​ക്ഷാ ക​ർ​ത്തൃ സ​മി​തി​യി​ലെ യു​ഡി​എ​ഫ് പ്ര​തി​നി​ധി​ക​ൾ രാ​ജി​വ​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ സ്കൂ​ൾ അ​ധി​കൃ​ത​ർ നി​ല​വി​ലു​ള്ള പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് റ​ദ്ദ് ചെ​യ്ത് നീ​തി​പൂ​ർ​വം തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​നു​ള്ള പ​ശ്ചാ​ത്ത​ല​മു​ണ്ടാ​ക്ക​ണ​മെ​ന്നും അ​നു​കൂ​ല തീ​രു​മാ​ന​ങ്ങ​ൾ അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​യി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​കാ​നും യു​ഡി​എ​ഫ് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു.

ചെ​യ​ർ​മാ​ൻ പ​റ​മ്പാ​ട്ട് സു​ധാ​ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​വി. അ​ബ്ദു​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ൺ​വീ​ന​ർ എം.​കെ അ​ബ്ദു​റ​ഹി​മാ​ൻ, ഇ. ​അ​ശോ​ക​ൻ, ടി. ​കെ. എ. ​ല​ത്തീ​ഫ്, കെ.​പി രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.