കേ​ര​ള ഡെ​ന്‍റ​ൽ എ​ക്സ്പോ കോ​ഴി​ക്കോ​ട്ട് 24 ന്
Wednesday, August 21, 2024 4:52 AM IST
കോ​ഴി​ക്കോ​ട്: കേ​ര​ള ഡെ​ന്‍റ​ൽ ഡീ​ലേ​ർ​സ് അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന ഡെ​ന്‍റ​ൽ എ​ക്സ്പോ 24, 25 തീ​യ​തി​ക​ളി​ൽ സ​രോ​വ​രം ബ​യോ​പാ​ർ​ക്കി​ന​ടു​ത്തു​ള്ള കാ​ലി​ക്ക​ട്ട് ട്രേ​ഡ് സെ​ന്‍റ​റി​ൽ ന​ട​ത്തും.

24ന് ​രാ​വി​ലെ 12ന് ​മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് ഡെ​ന്‍റ​ൽ എ​ക്സ്പോ​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. ഡെ​ന്‍റ​ൽ പ്ര​ഫ​ഷ​ണ​ൽ രം​ഗ​ത്തെ പ്ര​മു​ഖ വ്യ​ക്തി​ക​ൾ പ​ങ്കെ​ടു​ക്കും.

ദ​ന്ത​ഡോ​ക്ട​ർ​മാ​ർ, ഡെ​ന്‍റ​ൽ ഡീ​ല​ർ​മാ​ർ, ഡെ​ന്‍റ​ൽ ലാ​ബു​ക​ൾ, ഡെ​ന്‍റ​ൽ കോ​ള​ജു​ക​ൾ, ഡെ​ന്‍റ​ൽ വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​രു​ൾ​പ്പെ​ടെ അ​യ്യാ​യി​ര​ത്തോ​ളം ഡെ​ന്‍റ​ൽ പ്ര​ഫ​ഷ​ണ​ലു​ക​ൾ പ​ങ്കെ​ടു​ക്കു​മെ​ന്ന് സം​ഘാ​ട​ക​രാ​യ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് കെ. ​മു​ഹ​മ്മ​ദ് ഷൈ​ജ​ൽ,

സെ​ക്ര​ട്ട​റി ബ​ജീ​ൽ ന​ജ്‌​ദു​ല്ല, ട്ര​ഷ​റ​ർ ഡോ. ​ഹി​റ്റ​ൻ പി ​ആ​ഷ​ർ, എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗം എം. ​സാ​ജ​ൻ എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. എ​ക്സ്‌​പോ​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ www.keddaexpo.com എ​ന്ന വെ​ബ് സെ​റ്റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാം.