വ​ട​ക​ര ബാ​ങ്കി​ലെ സ്വ​ർ​ണ​തട്ടി​പ്പു കേ​സ്: മു​ൻ ബാ​ങ്ക് മാ​നേ​ജ​ർ റി​മാ​ൻ​ഡി​ൽ
Wednesday, August 21, 2024 4:52 AM IST
വ​ട​ക​ര: ബാ​ങ്ക് ഓ​ഫ് മ​ഹാ​രാ​ഷ്ട്ര വ​ട​ക​ര ശാ​ഖ​യി​ലെ സ്വ​ർ​ണ​ത്ത​ട്ടി​പ്പു​കേ​സി​ലെ പ്ര​തി​യും മു​ൻ മാ​നേ​ജ​രു​മാ​യ മ​ധ ജ​യ​കു​മാ​റി​നെ (34) വ​ട​ക​ര മ​ജി​സ്ട്രേ​റ്റ് കോ​ട​തി ര​ണ്ടാ​ഴ്ച​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.

തി​ങ്ക​ളാ​ഴ്ച സ​ന്ധ്യ​യോ​ടെ വ​ട​ക​ര​യി​ലെ​ത്തി​ച്ച പ്ര​തി​യെ ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി ജി. ​ബാ​ല​ച​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ചോ​ദ്യം​ചെ​യ്തു. ക്രൈം​ബ്രാ​ഞ്ചി​നൊ​പ്പം വ​ട​ക​ര ഡി​വൈ​എ​സ്പി ഹ​രി​പ്ര​സാ​ദ്, സി​ഐ സു​നി​ൽ​കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​വും പ്ര​തി​യെ ചോ​ദ്യം ചെ​യ്തു.

മൂ​ന്നു വ​ർ​ഷം ബാ​ങ്ക് ഓ​ഫ് മ​ഹാ​രാ​ഷ്ട്ര വ​ട​ക​ര ശാ​ഖ​യി​ലു​ണ്ടാ​യി​രു​ന്ന മാ​നേ​ജ​ർ മ​ധ​ജ​യ​കു​മാ​ർ സ്ഥ​ലം​മാ​റി പോ​യ​തി​നു പ​ക​രം എ​ത്തി​യ മാ​നേ​ജ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ബാ​ങ്കി​ലെ 26 കി​ലോ സ്വ​ർ​ണം വ്യാ​ജ​മാ​ണെ​ന്ന് തെ​ളി​ഞ്ഞ​ത്. 42 അ​ക്കൗ​ണ്ടു​ക​ളി​ലാ​യി പ​ണ​യം വെ​ച്ച സ്വ​ർ​ണ​ത്തി​നു പ​ക​രം മു​ക്കു​പ​ണ്ടം വ​ച്ചാ​ണ് മു​ൻ മാ​നേ​ജ​ർ മ​ധ ജ​യ​കു​മാ​ർ ക​ട​ന്നു​ക​ള​ഞ്ഞ​ത്.

സ്ഥ​ലം മാ​റ്റി​യെ​ങ്കി​ലും ഇ​യാ​ൾ പു​തി​യ സ്ഥ​ല​ത്ത് ചു​മ​ത​ല ഏ​ൽ​ക്കാ​തെ മു​ങ്ങു​ക​യാ​യി​രു​ന്നു. സം​ഭ​വം പു​റ​ത്താ​യ​തോ​ടെ എ​ല്ലാ​റ്റി​നും പി​ന്നി​ൽ സോ​ണ​ൽ മാ​നേ​ജ​രാ​ണെ​ന്ന് ആ​രോ​പി​ച്ച് പ്ര​തി വീ​ഡി​യോ സ​ന്ദേ​ശം പു​റ​ത്തു​വി​ട്ടി​രു​ന്നു. സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ന്‍റെ സ്വ​ർ​ണ​മാ​ണ് പ​ണ​യം വ​ച്ച​തെ​ന്നും സോ​ണ​ൽ മാ​നേ​ജ​രു​ടെ നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണ് കാ​ർ​ഷി​ക സ്വ​ർ​ണ പ​ണ​യ വാ​യ്പ ന​ൽ​കി​യ​തെ​ന്നു​മാ​യി​രു​ന്നു മ​ധ ജ​യ​കു​മാ​ർ വീ​ഡി​യോ​യി​ൽ പ​റ​ഞ്ഞ​ത്. ഇ​തി​നെ​ക്കു​റി​ച്ചും പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

പ​ണ​യ​സ്വ​ർ​ണം മാ​റ്റി പ​ക​രം മു​ക്കു​പ​ണ്ടം വ​ച്ച് കോ​ടി​ക​ൾ ത​ട്ടി​യ കേ​സി​ൽ ബാ​ങ്കി​ലെ അ​പ്രൈ​സ​റു​ടെ മൊ​ഴി​യും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. നി​ല​വി​ലെ ബാ​ങ്ക് മാ​നേ​ജ​ർ വി. ​ഇ​ർ​ഷാ​ദാ​ണ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ജി​ല്ലാ ക്രൈം​ബ്രാ​ഞ്ച് ക​ഴി​ഞ്ഞ​ദി​വ​സം ബാ​ങ്കി​ലെ​ത്തി ര​ജി​സ്റ്റ​റു​ക​ൾ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. അ​തി​നി​ടെ സ​മാ​ന​മാ​യ ത​ട്ടി​പ്പു​ക​ൾ ബാ​ങ്കി​ന്‍റെ മ​റ്റേ​തെ​ങ്കി​ലും ബ്രാ​ഞ്ചു​ക​ളി​ൽ ന​ട​ന്നി​ട്ടു​ണ്ടോ​യെ​ന്ന് അ​റി​യാ​ൻ ബാ​ങ്ക് അ​ധി​കൃ​ത​ർ ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും സൂ​ച​ന​യു​ണ്ട്.