സി​പി​എം ജ​നാ​ധി​പ​ത്യ പ്ര​ക്രി​യ​യെ അ​ട്ടി​മ​റി​ക്കു​ന്നു: മു​സ്‌​ലിം​ലീ​ഗ്
Monday, August 19, 2024 4:32 AM IST
പേ​രാ​മ്പ്ര: ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന സ്കൂ​ൾ പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​ന​വി​ധി​യെ അ​ട്ടി​മ​റി​ച്ച് ജ​നാ​ധി​പ​ത്യ പ്ര​ക്രി​യ​യെ​ത​ന്നെ നോ​ക്കു കു​ത്തി​യാ​ക്കു​ന്ന സി​പി​എം നി​ല​പാ​ട് അ​ങ്ങേ​യ​റ്റം പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന് മു​സ്‌​ലിം​ലീ​ഗ് പേ​രാ​മ്പ്ര നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

മേ​പ്പ​യ്യൂ​ർ, പേ​രാ​മ്പ്ര, വ​ട​ക്കു​മ്പാ​ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ന്ന അ​ട്ടി​മ​റി​ശ്ര​മ​ങ്ങ​ളും പോ​ലീ​സി​നെ​യും ചി​ല സ്കൂ​ളു​ക​ളി​ൽ ഒ​രു വി​ഭാ​ഗം അ​ധ്യാ​പ​ക​രെ​യും ഇ​തി​നാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​തും നീ​തീ​ക​രി​ക്കാ​നാ​വാ​ത്ത​താ​ണ്.

ആ​പ​ത്ക്ക​ര​മാ​യ ഈ ​നീ​ക്ക​ത്തി​ൽ നി​ന്ന് സി​പി​എം പി​ൻ​മാ​റു​ന്നി​ല്ലെ​ങ്കി​ൽ സ​മാ​ന മ​ന​സ്ക്ക​രു​മാ​യി കൂ​ട്ടു​ചേ​ർ​ന്ന് ജ​നാ​ധി​പ​ത്യ പ്ര​തി​രോ​ധ​ത്തി​ന് മു​സ്‌​ലിം ലീ​ഗ് നേ​തൃ​ത്വം ന​ൽ​കു​മെ​ന്ന് മു​ന്ന​റി​യി​പ്പു ന​ൽ​കി. ആ​ർ.​കെ. മു​നീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ടി.​കെ.​എ. ല​ത്തീ​ഫ്, എം.​കെ.​സി. കു​ട്ട്യാ​ലി, ക​ല്ലൂ​ർ മു​ഹ​മ്മ​ദ​ലി, ഒ. ​മ​മ്മു, മു​നീ​ർ കു​ള​ങ്ങ​ര, മൂ​സ കോ​ത്ത​മ്പ്ര, പി.​ടി. അ​ഷ്റ​ഫ്, ടി.​പി. മു​ഹ​മ്മ​ദ്, പു​തു​ക്കു​ടി അ​ബ്ദു​റ​ഹ്‌​മാ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.