തൃ​ക്കു​ട​മ​ണ്ണ തൂ​ക്കു​പാ​ലം ത​ക​ർ​ന്നി​ട്ട് മൂ​ന്നാ​ഴ്ച: പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​ക്കെ​തി​രേ ആ​ക്‌​ഷ​ൻ ക​മ്മി​റ്റി
Tuesday, August 20, 2024 2:51 AM IST
മു​ക്കം: കാ​ര​ശേ​രി പ​ഞ്ചാ​യ​ത്തി​നെ​യും മു​ക്കം ന​ഗ​ര​സ​ഭ​യെ​യും ബ​ന്ധി​പ്പി​ക്കു​ന്ന ഇ​രു​വ​ഞ്ഞി​പ്പു​ഴ​യി​ൽ നി​ർ​മി​ച്ച തൃ​ക്കു​ട​മ​ണ്ണ തൂ​ക്കു​പാ​ലം ത​ക​ർ​ന്നി​ട്ട് മൂ​ന്ന് ആ​ഴ്ച​യാ​യി​ട്ടും യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​ത്ത പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​ക്കെ​തി​രേ പാ​ലം പു​ന​ർ​നി​ർ​മാ​ണ ആ​ക്‌​ഷ​ൻ ക​മ്മി​റ്റി. കാ​ര​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ കു​മാ​ര​നെ​ല്ലൂ​ർ വാ​ർ​ഡി​ലെ പാ​ലി​യി​ൽ, വെ​ള്ള​രി​ച്ചാ​ൽ, ത​ട​പ്പ​റ​ന്പ്, കു​ന്ന​ത്ത് പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് മു​ക്കം അ​ങ്ങാ​ടി​യു​മാ​യി കു​റ​ഞ്ഞ സ​മ​യം​കൊ​ണ്ട് ബ​ന്ധ​പ്പെ​ടാ​നു​ള്ള ഏ​ക ആ​ശ്ര​യ​മാ​യി​രു​ന്നു തൂ​ക്കു​പാ​ലം.

പാ​ലം ത​ക​ർ​ന്ന​തോ​ടെ ഇ​വ​ർ​ക്കെ​ല്ലാം മു​ക്കം അ​ങ്ങാ​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ങ്കി​ൽ കി​ലോ​മീ​റ്റ​റോ​ളം സ​ഞ്ച​രി​ക്ക​ണ​മെ​ന്ന് ആ​ക്‌​ഷ​ൻ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. കാ​ര​ശേ​രി പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി മു​ൻ​കൈ​യ്യെ​ടു​ത്ത് 2009ലാ​ണ് പാ​ലം നി​ർ​മി​ച്ച​ത്. ആ​ക്‌​ഷ​ൻ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 21ന് ​പ​ഞ്ചാ​യ​ത്തി​ന് നി​വേ​ദ​നം ന​ൽ​കും.

ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ സ​മ​ര പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കും. ആ​ക്‌​ഷ​ൻ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ രാ​ജേ​ഷ​ൻ വെ​ള്ളാ​രം​കു​ന്ന​ത്ത്, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ അ​ജ​യ​ഘോ​ഷ് ആ​ന്തേ​രി​മ്മ​ൽ, ട്ര​ഷ​റ​ർ അ​ജീ​ന്ദ്ര​ൻ പൈ​ങ്ക​ണ്ണി​യി​ൽ, പ​ഞ്ചാ​യ​ത്തം​ഗം ശ്രു​തി ക​ന്പ​ള​ത്ത്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം രാ​ജി​ത മൂ​ത്തേ​ട​ത്ത് എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.