ശ്ര​ദ്ധേ​യ​മാ​യി ആ​കാ​ശ​വാ​ണി ആ​ർ​ട്ടി​സ്റ്റു​ക​ളു​ടെ​യും നാ​ട​ൻ​പാ​ട്ട് ക​ലാ​കാ​ര​ൻ​മാ​രു​ടെ​യും സം​ഗ​മം
Wednesday, August 21, 2024 4:52 AM IST
കോ​ഴി​ക്കോ​ട്: ആ​കാ​ശ​വാ​ണി ലി​സ​നേ​ഴ്സ് ആ​ൻ​ഡ് ആ​ർ​ട്ടി​സ്റ്റ്സ് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഗു​ധാം ആ​ന്‍റി​ക് ആ​ൻ​ഡ് ആ​ർ​ട് ക​ഫേ​യി​ൽ സം​ഘ​ടി​പ്പി​ച്ച ആ​കാ​ശ​വാ​ണി ആ​ർ​ട്ടി​സ്റ്റു​മാ​രു​ടെ​യും നാ​ട​ക- നാ​ട​ൻ​പാ​ട്ട് - ഗ​സ​ൽ ക​ലാ​കാ​ര​ന്മാ​രു​ടെ​യും സം​ഗ​മം ശ്ര​ദ്ധേ​യ​മാ​യി.

ക​ലാ​കാ​ര​ൻ​മാ​ര​ൻ​മാ​ർ ഒ​ത്തു​കൂ​ടി അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കി​ടു​ക​യും ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ക്കു​ക​യും ചെ​യ്തു. സോ​ഷ്യ​ൽ മീ​ഡി​യ ആ​വി​ർ​ഭ​വി​ക്കു​ന്ന​തി​നു​മു​ന്പു​ള്ള റേ​ഡി​യോ കാ​ല​ഘ​ട്ട​ങ്ങ​ളി​ലെ ഓ​ർ​മ​ക​ൾ ഉ​ണ​ർ​ത്തു​ന്ന​താ​യി​രു​ന്നു സം​ഗ​മം.

വി​വി​ധ കാ​ല​ഘ​ട്ട​ങ്ങ​ളി​ലെ റേ​ഡി​യോ​ക​ളു​ടെ പ്ര​ദ​ർ​ശ​നം മു​ൻ സീ​നി​യ​ർ അ​നൗ​ണ്‍​സ​ർ ആ​ർ. ക​ന​കാം​ബ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​ലി​ക്ക​റ്റ് പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് എം. ​ഫി​റോ​സ് ഖാ​ൻ റേ​ഡി​യോ സ​ന്ദേ​ശം അ​വ​ത​രി​പ്പി​ച്ചു.

ന​ഗ​ര​ത്തി​ലെ പ​ഴ​യ​കാ​ല റേ​ഡി​യോ ഡീ​ല​ർ​മാ​രാ​യ റേ​ഡി​യോ വേ​ൾ​ഡ് അ​ബൂ​ബ​ക്ക​ർ, വോ​യ്സ് ഓ​ഫ് കേ​ര​ള സ​ലീം, റേ​ഡി​യോ ശേ​ഖ​ര​ങ്ങ​ളു​ടെ ഉ​ട​മ റേ​ഡി​യോ കോ​യ, ബ​ഷീ​ർ ബ​ഡ​യ​ക്ക​ണ്ടി എ​ന്നി​വ​രെ പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു.

സ​മാ​പ​ന സ​മ്മേ​ള​നം ആ​കാ​ശ​വാ​ണി മു​ൻ അ​സി. സ്റ്റേ​ഷ​ൻ ഡ​യ​റ​ക്ട​ർ ടി.​വി. അ​ശ്വ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. സീ​രി​യ​ൽ താ​രം നി​ഷാ മാ​ത്യു, ഡോ.​കെ. കു​ഞ്ഞാ​ലി, ടി.​പി.​എം. ഹാ​ഷി​ർ അ​ലി, ആ​ർ. ജ​യ​ന്ത് കു​മാ​ർ, പ്ര​കാ​ശ് ക​രു​മ​ല, വി​ജ​യ​ൻ ആ​ല​പ്ര​ത്ത്, കെ.​കെ. ച​ന്ദ്ര​ഹാ​സ​ൻ, അ​ൻ​ഷാ​ദ് ഗു​രു​വാ​യൂ​ർ, ശ്രീ​വ​ല്ലി ഗ​ണേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.