കാ​യ​ക​ൽ​പ്പ് പു​ര​സ്കാ​രം: പെ​രു​വ​ണ്ണാ​മൂ​ഴി സി​എ​ച്ച്സി​യി​ൽ കേ​ക്കു​മു​റി​ച്ച് ആ​ഘോ​ഷം
Tuesday, August 20, 2024 2:51 AM IST
പേ​രാ​ന്പ്ര: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ കാ​യ​ക​ൽ​പ്പ് പു​ര​സ്കാ​ര​ത്തി​ൽ ജി​ല്ല​യി​ലെ ഒ​ന്നാ​മ​ത്തെ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​മാ​യി ച​ക്കി​ട്ട​പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പെ​രു​വ​ണ്ണാ​മൂ​ഴി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം (സി​എ​ച്ച്സി) തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​ലു​ള്ള സ​ന്തോ​ഷം പ്ര​ക​ടി​പ്പി​ച്ച് ഡോ​ക്ട​ർ​മാ​രും ജീ​വ​ന​ക്കാ​രും.

ച​ട​ങ്ങി​ൽ ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​സു​നി​ൽ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. മു​ൻ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​എം.​എ. ഷാ​രോ​ണ്‍, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ക​മ​റു​ദ്ദീ​ൻ, പ​ന്നി​ക്കോ​ട്ടൂ​ർ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​അ​ബ്ദു​ൽ റാ​സി​ഖ്, ഡോ.​ഷാ​ഹി​ദ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​മാ​ണ് നേ​ട്ട​ത്തി​നു പി​ന്നി​ലെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു. പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഇ.​എം. ശ്രീ​ജി​ത്ത്, മെ​ന്പ​ർ​മാ​രാ​യ ബി​നി​ഷ ദി​നേ​ശ​ൻ, ആ​ലീ​സ് പു​തി​യേ​ട​ത്ത്, വി​നീ​ത മ​നോ​ജ്, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ സീ​ന​ഭാ​യ്, ജെ​എ​ച്ച്ഐ വി.​പി. ഉ​ണ്ണി​കൃ​ഷ്ണ​ൻ, ന​ഴ്സ് പ്ര​തി​നി​ധി സു​ബി​ത തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.