വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സ​ഹാ​യ​ധ​നം വി​ത​ര​ണം ചെ​യ്തു
Monday, August 19, 2024 4:36 AM IST
പേ​രാ​മ്പ്ര: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി കോ​ഴി​ക്കോ​ട് ജി​ല്ലാ ക​മ്മി​റ്റി മ​ര​ണ​മ​ട​ഞ്ഞ അം​ഗ​ങ്ങ​ളു​ടെ ആ​ശ്രി​ത​ര്‍​ക്കാ​യി ഏ​ര്‍​പ്പെ​ടു​ത്തി​യ ആ​ശ്വാ​സ് കു​ടും​ബ സു​ര​ക്ഷാ പ​ദ്ധ​തി സ​ഹാ​യ​ധ​നം വി​ത​ര​ണം ചെ​യ്തു. പ​ദ്ധ​തി​യു​ടെ പ​ത്താം​ഘ​ട്ട ധ​ന​സ​ഹാ​യ വി​ത​ര​ണ​മാ​ണ് പേ​രാ​മ്പ്ര​യി​ല്‍ ന​ട​ന്ന​ത്.

മ​ര​ണ​പ്പെ​ട്ട അ​ഞ്ചു​പേ​രു​ടെ ആ​ശ്രി​ത​ര്‍​ക്കാ​യി അ​ര​ക്കോ​ടി രൂ​പ​യാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. ഇ​തോ​ടെ പ​ദ്ധ​തി​ക്ക് കീ​ഴി​ല്‍ പ​ത്ത് ഘ​ട്ട​ങ്ങ​ളി​ലാ​യി 50 കു​ടും​ബ​ങ്ങ​ള്‍​ക്ക് ജി​ല്ല​യി​ല്‍ അ​ഞ്ച്കോ​ടി രൂ​പ​യു​ടെ ധ​ന​സ​ഹാ​യം ന​ല്‍​കി.

ആ​ശ്വാ​സ് ധ​ന​സ​ഹാ​യ വി​ത​ര​ണ​ത്തോ​ടൊ​പ്പം പു​തി​യ ഭാ​ര​വാ​ഹി​ക​ള്‍​ക്കു​ള്ള സ്വീ​ക​ര​ണ​വും പേ​രാ​മ്പ്ര യൂ​ണി​റ്റി​ലെ വ്യാ​പാ​രി​ക​ളു​ടെ മ​ക്ക​ളി​ല്‍ എ​സ്എ​സ്എ​ല്‍​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ല്‍ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​രെ​യും ആ​ദ​രി​ച്ചു. പേ​രാ​മ്പ്ര ടൗ​ണ്‍ ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങ് ഷാ​ഫി പ​റ​മ്പി​ല്‍ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ആ​ശ്വാ​സ് ചെ​യ​ര്‍​മാ​ന്‍ എ.​വി.​എം. ക​ബീ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ന്‍.​പി. ബാ​ബു മു​ഖ്യാ​തി​ഥി​യാ​യി. ഏ​കോ​പ​ന സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​കെ. ബാ​പ്പു​ഹാ​ജി, ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വി. ​സു​നി​ല്‍​കു​മാ​ര്‍, ജി​ജി കെ. ​തോ​മ​സ്,

ആ​ശ്വാ​സ് ട്ര​ഷ​റ​ര്‍ ബാ​ബു​മോ​ന്‍, പേ​രാ​മ്പ്ര മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് ബാ​ബു കൈ​ലാ​സ്, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഒ.​പി. മു​ഹ​മ്മ​ദ്, എ.​കെ. ബാ​ല​ന്‍, മു​നീ​ര്‍ എ​ര​വ​ത്ത്, രാ​ഗേ​ഷ് ത​റ​മ്മ​ല്‍, ആ​ര്‍.​കെ. മു​നീ​ര്‍, സി.​എ​ച്ച്. ഇ​ബ്രാ​ഹിം കു​ട്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.