മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു
Wednesday, August 21, 2024 4:52 AM IST
വി​ല​ങ്ങാ​ട്: ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ​യും ദേ​ശീ​യ ഹെ​ൽ​ത്ത് മി​ഷ​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ വി​ല​ങ്ങാ​ട് സ്പെ​ഷാ​ലി​റ്റി മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​യും ആ​രോ​ഗ്യ​വ​കു​പ്പി​ലെ​യും ഡോ​ക്ട​ർ​മാ​ർ രോ​ഗി​ക​ളെ പ​രി​ശോ​ധി​ച്ചു.

ഇ​തോ​ടൊ​പ്പം ആ​യു​ർ​വേ​ദം, ഹോ​മി​യോ മെ​ഡി​ക്ക​ൽ സം​ഘ​വും പ​രി​ശോ​ധ​ന ന​ട​ത്തി. മു​ന്നൂ​റി​ലേ​റെ രോ​ഗി​ക​ൾ ക്യാ​മ്പി​ൽ പ​രി​ശോ​ധ​ന​ക​ൾ​ക്ക് വി​ധേ​യ​രാ​യി. ക്യാ​മ്പി​ൽ കൗ​ൺ​സി​ലിം​ഗ് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ളും സം​ഘ​ടി​പ്പി​ച്ചു. ഇ.​കെ. വി​ജ​യ​ൻ എം​എ​ൽ​എ, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് കെ.​പി. വ​ന​ജ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​സു​ര​യ്യ, ഡി​പി​എം ഡോ. ​സി.​കെ. ഷാ​ജി, ഡോ. ​എ. ന​വീ​ൻ എ​ന്നി​വ​ർ ക്യാ​മ്പി​ൽ സ​ന്നി​ഹി​ത​രാ​യി.