കാ​ർ ക​ലു​ങ്കി​ലി​ടി​ച്ച് യു​വ​തി മ​രി​ച്ചു
Monday, August 19, 2024 10:32 PM IST
കൂ​ന്പാ​റ: കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് ക​ലു​ങ്കി​ലി​ടി​ച്ച് യു​വ​തി മ​ര​ണ​പ്പെ​ട്ടു. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന യു​വാ​വി​നു പ​രി​ക്കേ​റ്റു. കൊ​ടു​വ​ള്ളി മു​ക്കി​ല​ങ്ങാ​ടി കു​ന്ന​ത്ത്പ​റ​ന്പ് ഷു​ക്കൂ​റി​ന്‍റെ മ​ക​ൾ ഫാ​ത്തി​മ മ​ഖ്ബൂ​ല (21)യാ​ണ് മ​രി​ച്ച​ത്.

കാ​ർ ഓ​ടി​ച്ച ഓ​മ​ശേ​രി ത​റോ​ൽ സ്വ​ദേ​ശി മു​ഹ്സി​ലി​നെ (23) മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

കൂ​ന്പാ​റ-​ക​ക്കാ​ടം​പൊ​യി​ൽ റോ​ഡി​ലെ സ്ഥി​രം അ​പ​ക​ട​മേ​ഖ​ല​യാ​യ ആ​ന​ക്ക​ല്ലും​പാ​റ​യി​ൽ ക​ക്കാ​ടം​പൊ​യി​ൽ നി​ന്നും മ​ല​യി​റ​ങ്ങി വ​രി​ക​യാ​യി​രു​ന്ന കാ​ർ നി​യ​ന്ത്ര​ണം വി​ട്ടു ക​ലു​ങ്കി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു.

ഫാ​ത്തി​മ ഇ​രു​ന്ന ഭാ​ഗ​മാ​ണ് ക​ലു​ങ്കി​ലി​ടി​ച്ചു ത​ക​ർ​ന്ന​ത്. മു​ഹ്സി​ലി​ന്‍റെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. സ​ലീ​ന​യാ​ണ് ഫാ​ത്തി​മ മ​ഖ്ബൂ​ലി​ന്‍റെ മാ​താ​വ്. സ​ഹോ​ദ​രി: ശി​ഫ.