വിവാദ പരാമർശത്തിൽ മാപ്പു പറഞ്ഞ് കേന്ദ്രമന്ത്രി കരന്തലജെ
വിവാദ പരാമർശത്തിൽ മാപ്പു പറഞ്ഞ് കേന്ദ്രമന്ത്രി കരന്തലജെ
Wednesday, September 4, 2024 1:39 AM IST
ചെ​​​ന്നൈ: ബം​​​ഗ​​​ളു​​​രു​​​വി​​​ലെ രാ​​​മേ​​​ശ്വ​​​രം ക​​​ഫേ​​​യി​​​ൽ ഈ​​​ വ​​​ർ​​​ഷമാ ദ്യം ന​​​ട​​​ന്ന സ്ഫോ​​​ട​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടുള്ള വി​​​വാ​​​ദ പ​​​രാ​​​മ​​​ർ​​​ശ​​​ത്തി​​​ൽ ത​​​മി​​​ഴ് ജ​​​ന​​​ത​​​യോ​​​ടു മാ​​​പ്പു പ​​​റ​​​ഞ്ഞ് കേ​​​ന്ദ്ര​​​മ​​​ന്ത്രി ശോ​​​ഭ ക​​​ര​​​ന്ത​​​ല​​​ജെ.

മ​​​ദ്രാ​​​സ് ഹൈ​​​ക്കോ​​​ട​​​തി മു​​​ന്പാ​​​കെ സ​​​മ​​​ർ​​​പ്പി​​​ച്ച സ​​​ത്യ​​​വാ​​​ങ്മൂ​​​ല​​​ത്തി​​​ലാ​​​ണ് മാ​​​പ്പ​​​പേ​​​ക്ഷ. ക്രി​​​മി​​​ന​​​ൽ ന​​​ട​​​പ​​​ടി റ​​​ദ്ദാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് മ​​​ന്ത്രി​​​ത​​​ന്നെ​​​യാ​​​ണ് കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​ത്.


ത​​​മി​​​ഴ്ജ​​​ന​​​ത​​​യു​​​ടെ വി​​​കാ​​​രം വൃ​​​ണ​​​പ്പെ​​​ടു​​​ത്തു​​​ക​​​യെ​​​ന്ന ല​​​ക്ഷ്യം പ്ര​​​സ്താ​​​വ​​​ന​​​യ്ക്കി​​​ല്ലെ​​​ന്ന് ജ​​​സ്റ്റീ​​​സ് ജി.​​​ ജ​​​യ​​​ച​​​ന്ദ്ര​​​ൻ മു​​​ന്പാ​​​കെ സ​​​മ​​​ർ​​​പ്പി​​​ച്ച സ​​​ത്യ​​​വാ​​​ങ്മൂ​​​ല​​​ത്തി​​​ൽ മ​​ന്ത്രി വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു. സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​ങ്ങ​​​ളി​​​ലൂ​​​ടെ ഖേ​​​ദ​​​പ്ര​​​ക​​​ട​​​നം ന​​​ട​​​ത്തി​​​യെ​​ന്നും അ​​റി​​യി​​ച്ചു. കേ​​സ് അ​​ടു​​ത്ത അ​​ഞ്ചി​​നു പ​​രി​​ഗ​​ണി​​ക്കു​​ന്ന​​തി​​നാ​​യി കോ​​ട​​തി മാ​​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.