ഹരിയാന തെരഞ്ഞെടുപ്പ് : കോൺഗ്രസ് നിരീക്ഷകരെ പ്രഖ്യാപിച്ചു
Sunday, September 15, 2024 2:27 AM IST
ന്യൂഡൽഹി: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ മുതിർന്ന നേതാക്കളായ രാജസ്ഥാൻ മുൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, കോൺഗ്രസ് ട്രഷറർ അജയ് മാക്കൻ, പഞ്ചാബ് നിയമസഭയിലെ പ്രതിപക്ഷനേതാവ് പ്രതാപ് സിംഗ് ബജ്വ എന്നിവരെ എഐസിസി നിരീക്ഷകരായി കോൺഗ്രസ് നേതൃത്വം നിയോഗിച്ചു.
89 സീറ്റുകളിലെ സ്ഥാനാർഥികളെയും പ്രഖ്യാപിച്ചു. സഖ്യകക്ഷിയായ സിപിഎമ്മിനുവേണ്ടി ഭിവാനി സീറ്റ് ഒഴിച്ചിട്ടിട്ടുണ്ട്.
ഹരിയാനയിലെ 90 അംഗ സഭയിലേക്ക് അടുത്തമാസം അഞ്ചിനാണ് തെരഞ്ഞെടുപ്പ്. വോട്ടെണ്ണൽ എട്ടാം തീയതിയും.