ജമ്മു കാഷ്മീരിൽ സൈനികനു വീരമൃത്യു
Saturday, September 14, 2024 3:04 AM IST
ജമ്മു: ജമ്മു കാഷ്മീരിലെ കിഷ്ത്വാർ ജില്ലയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ കരസേനാ സൈനികനു വീരമൃത്യു. മൂന്നു സൈനികർക്കു പരിക്കേറ്റു. ഛത്രൂ ബെൽറ്റിലെ നായിദ്ഘാം മേഖലയിലായിരുന്നു ഏറ്റുമുട്ടൽ. രാത്രി വൈകിയും ഏറ്റുമുട്ടൽ തുടരുകയാണ്.