പോർട്ട് ബ്ലെയർ ഇനി ശ്രീവിജയപുരം
Saturday, September 14, 2024 3:04 AM IST
ന്യൂഡൽഹി: കേന്ദ്രഭരണപ്രദേശമായ ആൻഡമാൻ ആൻഡ് നിക്കോബാർ ദ്വീപുകളുടെ തലസ്ഥാനമായ പോർട്ട് ബ്ലെയറിന്റെ പേര് ശ്രീവിജയപുരം എന്നാക്കി മാറ്റി.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആണ് ഇക്കാര്യം അറിയിച്ചത്. കൊളോണിയൽ മുദ്രകളിൽനിന്നു രാജ്യത്തെ സ്വതന്ത്രമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പേരുമാറ്റമെന്ന് അമിത് ഷാ പറഞ്ഞു.