നഷ്ടമായതു മഹാനായ സോഷ്യലിസ്റ്റ് നേതാവിനെ: മാർ ആലഞ്ചേരി
Saturday, September 14, 2024 3:04 AM IST
ന്യൂഡൽഹി: അന്തരിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സോഷ്യലിസ്റ്റ് ആദർശത്തിന്റെ മഹോന്നതനായ നേതാവായിരുന്നുവെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി.
യെച്ചൂരിയുടെ ജീവിതം വരുംതലമുറകൾക്ക് സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും വെളിച്ചമാകട്ടേയെന്നും മാർ ആലഞ്ചേരി അനുശോചനസന്ദേശത്തിൽ പറഞ്ഞു.