ജമ്മു-കാഷ്മീരിൽ മൂന്നു ഭീകരരെ വധിച്ചു
Sunday, September 15, 2024 2:27 AM IST
ശ്രീനഗർ: ജമ്മുകാഷ്മീരിലെ ബാരാമുള്ളയിൽ ഏറ്റുമുട്ടലിൽ മൂന്നു ഭീകരരെ സുരക്ഷാസേന വധിച്ചു. വെള്ളിയാഴ്ച രാത്രി ചക് താപ്പർ ക്രീരി പത്താൻ തിൽവാനി മൊഹല്ലയിലാണ് ഏറ്റുമുട്ടൽ തുടങ്ങിയത്.
ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന സംശയത്തെത്തുടർന്ന് പ്രദേശം വളഞ്ഞ് സുരക്ഷാസേന പരിശോധന നടത്തുന്നതിനിടെ ഭീകരർ വെടിയുതിർക്കുകയായിരുന്നു.
സൈന്യം നടത്തിയ പ്രത്യാക്രമണത്തിലാണു ഭീകരരെ വധിച്ചത്. കൊല്ലപ്പെട്ട രണ്ടു ഭീകരർ അയൽരാജ്യത്തു നിന്നുള്ളവാണെന്നാണ് സംശയം.
കിഷ്ത്വാർ ജില്ലയിലെ ഛത്രൂ ബെൽറ്റിൽ നായിദ്ഘാം മേഖലയിൽ വെള്ളിയാഴ്ചയുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സൈനികർ വീരമൃത്യു വരിച്ചിരുന്നു. രണ്ടുപേർക്കു പരിക്കേൽക്കുകയും ചെയ്തു.