രാജസ്ഥാനിലെ കോൺഗ്രസ് എംഎൽഎ സുബൈർ ഖാൻ അന്തരിച്ചു
Sunday, September 15, 2024 2:27 AM IST
ജയ്പുർ: രാജസ്ഥാനിലെ മുതിർന്ന കോൺഗ്രസ് എംഎൽഎ സുബൈർ ഖാൻ(62) അന്തരിച്ചു. നാലുതവണ ആൽവാറിലെ രാംഗഡിൽ നിന്ന് നിയമസഭയിലെത്തിയ ഖാൻ ഏതാനും നാളുകളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.
ഇന്നലെ പുലർച്ചെയായിരുന്നു അന്ത്യമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. ഗവർണർ ഹരിബാബു ബാഗഡെ, മുഖ്യമന്ത്രി ഭജൻലാൽ ശർമ, സ്പീക്കർ വസ്ദുവേ ദേവയാനി തുടങ്ങിയ പ്രമുഖർ സുബൈർ ഖാന്റെ നിര്യാണത്തിൽ അനുശോചിച്ചു.
ഖാന്റെ നിര്യാണത്തോടെ 200 അംഗ നിയമസഭയിലെ കോൺഗ്രസിന്റെ അംഗബലം 65 ആയി കുറഞ്ഞു. ഏഴ് സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ അഞ്ച് എംഎൽഎമാരാണ് രാജസ്ഥാനിൽനിന്ന് വിജയിച്ചത്. ഇതിനു ബിജെപി അംഗം ഏതാനും നാൾമുന്പ് മരണമടയുകയും ചെയ്തു.