കരൺ ദേവ് കാംബോജ് കോൺഗ്രസിൽ
Saturday, September 14, 2024 2:22 AM IST
ചണ്ഡിഗഡ്: ഹരിയാനയിലെ മുതിർന്ന ബിജെപി നേതാവ് കരൺദേവ് കാംബോജ് കോൺഗ്രസിൽ ചേർന്നു.
ബിജെപി ഒബിസി മോർച്ച സംസ്ഥാന അധ്യക്ഷനായ കാംബോജിന് ഇത്തവണ സീറ്റ് നിഷേധിച്ചിരുന്നു. മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡയുടെ സാന്നിധ്യത്തിലാണ് കാംബോജ് കോൺഗ്രസ് അംഗത്വമെടുത്തത്.