കർണാടകയിലെ വർഗീയ സംഘർഷം: പോലീസ് ഉദ്യാഗസ്ഥന് സസ്പെൻഷൻ
Saturday, September 14, 2024 3:04 AM IST
നാഗമംഗല: ഗണേശ വിഗ്രഹ നിമജ്ജനവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തെത്തുടർന്നു ഒരു പോലീസ് ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്തു. സംഭവുമായി ബന്ധപ്പെട്ടു മൂന്നു പേരെക്കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ബുധനാഴ്ച രാത്രിയുണ്ടായ സംഘർഷത്തിൽ നിരവധി കടകൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിരുന്നു. മേഖലയിൽ കൂടുതൽ പോലീസിനെ നിയോഗിക്കുകയും നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയതിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ടു ഇതുവരെ 55 പേർ അറസ്റ്റിലായി. അന്വേഷണം നടന്നുവരികയാണെന്നും ശക്തമായ നടപടിയെടുക്കുമെന്നും ആഭ്യന്തര മന്ത്രി ജി. പരമേശ്വര അറിയിച്ചു.