ഇന്ത്യയുടെ പുതിയ മിസൈൽ പരീക്ഷണം വിജയം
Saturday, September 14, 2024 3:04 AM IST
ന്യൂഡൽഹി: ഡിആർഡിഒ വികസിപ്പിച്ച വെർട്ടിക്കൽ ലോഞ്ച് ഷോർട്ട് റേഞ്ച് സർഫസ് ടു എയർ മിസൈലിന്റെ പരീക്ഷണം വിജയം.
വ്യാഴം, വെള്ളി ദിവസങ്ങളിലായി ഒഡീഷയിലെ ചാന്ദിപ്പുരിലാണ് പരീക്ഷണം നടന്നത്. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷനും ഇന്ത്യൻ നാവിക സേനയും സംയുക്തമായാണ് പരീക്ഷണപ്പറത്തൽ സംഘടിപ്പിച്ചത്.
കരയിൽനിന്ന് ആകാശത്തെ ലക്ഷ്യത്തിലേക്ക് തൊടുക്കുന്ന പരീക്ഷണമാണ് നടന്നത്.