അനധികൃത മസ്ജിദ് നിർമാണം: മാണ്ഡിയിലും പ്രതിഷേധം
Saturday, September 14, 2024 3:04 AM IST
മാണ്ഡി: അനധികൃതമായി നിർമിച്ച മസ്ജിദിന്റെ ഭാഗം പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സംഘടനകൾ നടത്തിയ മാർച്ച് അക്രമാസക്തമായി.
പ്രതിഷേധക്കാർ ഈ കെട്ടിടത്തിലേക്ക് ഇടിച്ചുകയറാൻ ശ്രമിക്കവേ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു. കഴിഞ്ഞ ദിവസം ഷിംലയിലും സമാനരീതിയിലുള്ള സംഭവം നടന്നിരുന്നു. ഇതേത്തുടർന്നു മാണ്ഡിയിൽ പോലീസ് കനത്ത സുരക്ഷാസന്നാഹങ്ങളാണ് ഒരുക്കിയത്.
സർക്കാർ ഭൂമി കൈയേറി നിർമിച്ച മസ്ജിദിന്റെ ഒരു ഭാഗം ഉടനടി പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ടു മാണ്ഡിയിലെ ജയിൽ റോഡ് മസ്ജിദ് അധികൃതർക്കു നേരത്തേ മുനിസിപ്പൽ കോർപറേഷൻ നോട്ടീസ് അയച്ചിരുന്നു.
ഇതേത്തുടർന്നു കെട്ടിടത്തിന്റെ ഒരു ഭാഗം മുസ്ലിംകൾതന്നെ പൊളിച്ചു കളഞ്ഞിരുന്നു.