മീററ്റിൽ മൂന്നുനിലക്കെട്ടിടം തകർന്നു വീണു
Sunday, September 15, 2024 2:27 AM IST
മീററ്റ്: ഉത്തർപ്രദേശിലെ മീററ്റിൽ മൂന്നുനില കെട്ടിടം തകർന്ന് എട്ടുപേർ കുടുങ്ങിക്കിടക്കുന്നതായി സംശയം. കനത്തെ മഴയെത്തുടർന്നാണ് ലോഹ്യ നഗറിലെ കെട്ടിടം തകർന്നുവീണത്. അഗ്നിശമന സേനാംഗങ്ങൾ എത്തി രക്ഷാപ്രവർത്തനം തുടങ്ങി.
ഒട്ടേറെ പഴയ കെട്ടിടങ്ങൾ സ്ഥിതിചെയ്യുന്ന ഇടുങ്ങിയ വഴികളുള്ള ഭാഗത്താണ് അപകടം. ജെസിബി ഉൾപ്പെടെ എത്തിക്കുന്നത് ദുഷ്കരമായതിനാൽ രക്ഷാപ്രവർത്തനം ഇന്നലെ രാത്രിയും തുടരുകയാണ്.