ഛത്തീസ്ഗഡിൽ എട്ട് മാവോയിസ്റ്റുകൾ പിടിയിൽ
Sunday, September 15, 2024 2:27 AM IST
സുക്മ: തലയ്ക്ക് ഒരുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിക്കപ്പെട്ട മുതിർന്ന കമാൻഡർ ഉൾപ്പെടെ എട്ട് മാവോയിസ്റ്റുകൾ ഛത്തിസ്ഗഡിലെ സുക്മയിൽ അറസ്റ്റിലായി. വൻതോതിൽ സ്ഫോടകവസ്തുക്കളും പിടിച്ചെടുത്തു.
സുരക്ഷാസേനാംഗങ്ങളെ കണ്ടതോടെ പ്രദേശത്തുനിന്നും കടന്നുകളയാൻ മാവോയിസ്റ്റുകൾ ശ്രമിച്ചെങ്കിലും സേനാംഗങ്ങൾ പിന്തുടർന്നു പിടികൂടുകയായിരുന്നു.
നാല് ജലാറ്റിൻ സ്റ്റിക്കുകളും വെടിമരുന്നുകളും ഡിറ്റനേറ്റർ ഉൾപ്പെടെ സ്ഫോടകവസ്തുക്കളും ഇവരിൽനിന്ന് കണ്ടെത്തിയതായി സുരക്ഷാസേന അറിയിച്ചു.