മണിപ്പുർ കലാപം :അന്വേഷണസമിതിക്കു കൂടുതൽ സമയം
Saturday, September 14, 2024 3:04 AM IST
ന്യൂഡൽഹി: ഇരുനൂറ്റിയിരുപതിലേറെപ്പേരുടെ മരണത്തിനിടയാക്കിയ മണിപ്പുർ സംഘർഷത്തെക്കുറിച്ചു പഠിക്കാൻ നിയോഗിക്കപ്പെട്ട സമിതിക്കു റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്രസർക്കാർ നവംബർ 20വരെ സമയം നീട്ടിനൽകി.
ഗോഹട്ടി ഹൈക്കോടതി മുൻ ചീഫ് ജസ്റ്റീസ് അജയ് ലാംബയുടെ നേതൃത്വത്തിലുള്ള സമിതിയെ കഴിഞ്ഞവർഷം ജൂൺ മൂന്നിനാണ് കേന്ദ്രസർക്കാർ നിയോഗിച്ചത്.
മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ഹിമാൻഷു ശേഖർ ദാസ്, മുൻ ഐഎഎസ് ഓഫീസർ അലോക പ്രഭാകർ എന്നിവർകൂടി ഉൾപ്പെടുന്ന സമതി 2023 മേയ് മൂന്നിനുശേഷം സംസ്ഥാനത്ത് ഉണ്ടായ അക്രമസംഭവങ്ങളെക്കുറിച്ചാണ് പഠിക്കുന്നത്.
ആദ്യ സിറ്റിംഗ് നടന്ന ആറു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനായിരുന്നു ആദ്യ നിർദേശം. എന്നാൽ കഴിയാവുന്നവേഗത്തിലും അതേസമയം 2024 നവംബർ 20നു മുന്പും റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കേന്ദ്രസർക്കാർ പുറത്തിറക്കിയ പുതിയ വിജ്ഞാപനത്തിൽ പറഞ്ഞിരിക്കുന്നത്.