സഞ്ജയ് റോയിക്കു നാർകോ പരിശോധന: സിബിഐ നീക്കം പരാജയം
Saturday, September 14, 2024 2:22 AM IST
കോൽക്കത്ത: കോൽക്കത്ത ആർജി കർ മെഡിക്കൽ കോളജിലെ പിജി ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ സഞ്ജയ് റോയിയെ നാർകോ പരിശോധനയ്ക്കു വിധേയനാക്കാനുള്ള സിബിഐയുടെ നീക്കം പരാജയം.
നാർകോ പരിശോധനയ്ക്കു അനുമതി തേടിയുള്ള സിബിഐ അപേക്ഷ കോൽക്കത്ത കോടതി തള്ളുകയായിരുന്നു. പരിശോധനയെ പ്രതി സഞ്ജയ് റോയി എതിർത്തതോടെയാണിത്.
ആദ്യം സമ്മതിച്ചുവെങ്കിലും ജഡ്ജിയുമായി നേരിട്ടുസംസാരിച്ചപ്പോൾ പ്രതി നിലപാട് മാറ്റുകയായിരുന്നുവെന്ന് സിബിഐ വൃത്തങ്ങൾ പറഞ്ഞു.