വിചാരണ വേഗത്തിലാക്കുമെന്ന കാരണത്താൽ ജാമ്യം നിഷേധിക്കാനാവില്ല: സുപ്രീംകോടതി
വിചാരണ വേഗത്തിലാക്കുമെന്ന കാരണത്താൽ ജാമ്യം നിഷേധിക്കാനാവില്ല: സുപ്രീംകോടതി
Wednesday, September 4, 2024 1:39 AM IST
ന്യൂ​ഡ​ൽ​ഹി: വി​ചാ​ര​ണ വേ​ഗ​ത്തി​ലാ​ക്കു​മെ​ന്ന കാ​ര​ണ​ത്താ​ൽ ജാ​മ്യം നി​ഷേ​ധി​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി.

ത​ട്ടി​പ്പ് കേ​സി​ലെ പ്ര​തി​യു​ടെ ജാ​മ്യം നി​ഷേ​ധി​ച്ച കോ​ൽ​ക്ക​ത്ത ഹൈ​ക്കോ​ട​തി ന​ട​പ​ടി​ ചോ​ദ്യം ചെ​യ്തു സ​മ​ർ​പ്പി​ച്ച സ്പെ​ഷൽ ലീ​വ് പെറ്റീഷ​നി​ലാ​ണ് ഡിവിഷൻ ബെ​ഞ്ച് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

വി​ചാ​ര​ണ പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ന് സു​പ്രീം​കോ​ട​തി​യോ ഹൈ​ക്കോ​ട​തി​യോ ഒ​രു പ്ര​ത്യേ​ക സ​മ​യം നി​ശ്ച​യി​ക്ക​രു​തെ​ന്ന് സു​പ്രീം​കോ​ട​തി ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചി​ന്‍റെ വി​ധി​യു​ണ്ടാ​യി​ട്ടും പ​ല ഹൈ​ക്കോ​ട​തി​ക​ളി​ൽ ഇ​ത് തു​ട​രു​ന്ന​താ​യി കോ​ട​തി നി​രീ​ക്ഷി​ച്ചു.


ക്രി​മി​ന​ൽ കേ​സി​ൽ ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ വി​ചാ​ര​ണ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന പ​ട്ന ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് ക​ഴി​ഞ്ഞ ജൂ​ലൈ​യി​ൽ സു​പ്രീം​കോ​ട​തി റ​ദ്ദാ​ക്കി​യ​താ​യും ബെ​ഞ്ച് ചൂ​ണ്ടി​ക്കാ​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.