14,235 കോടിയുടെ കാർഷിക പദ്ധതികള്‍ക്ക് അംഗീകാരം
14,235 കോടിയുടെ കാർഷിക പദ്ധതികള്‍ക്ക് അംഗീകാരം
Tuesday, September 3, 2024 3:16 AM IST
ന‍്യൂ​ഡ​ൽ​ഹി: ക​ര്‍ഷ​ക​രു​ടെ ജീ​വി​ത​വും വ​രു​മാ​ന​വും വ​ര്‍ധി​പ്പി​ക്കു​ന്ന​തി​നാ​യി 14,235.30 കോ​ടി രൂ​പ​യു​ടെ ഏ​ഴു പ​ദ്ധ​തി​ക​ള്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍ന്ന കേ​ന്ദ്രമ​ന്ത്രി​സ​ഭാ ​യോ​ഗം അം​ഗീ​ക​രി​ച്ചു.

2,817 കോ​ടി രൂ​പ വ​ക​യി​രു​ത്തി​യ ഡി​ജി​റ്റ​ല്‍ കൃ​ഷി ദൗ​ത്യ​മാ​ണ് ഒ​രു പ​ദ്ധ​തി. ഭ​ക്ഷ്യ, പോ​ഷ​ക സു​ര​ക്ഷ​യ്ക്കാ​യി വി​ളശാ​സ്ത്രം പ​ദ്ധ​തി​യി​ൽ പ​ദ്ധ​തി 3,979 കോ​ടി രൂ​പ​യു​ടേ​താ​ണ്. കാ​ര്‍ഷി​ക വി​ദ്യാ​ഭ്യാ​സ​വും പ​രി​പാ​ല​ന​വും സാ​മൂ​ഹ്യ ശാ​സ്ത്ര​ങ്ങ​ളും ശ​ക്ത​മാ​ക്ക​ല്‍ പ​ദ്ധ​തി​ക്ക് 2,291 കോ​ടി രൂ​പ​യാ​ണ് ചെ​ല​വ്.


സു​സ്ഥി​ര ജീ​വ​ശാ​സ്ത്ര ആ​രോ​ഗ്യ​വും ഉ​ത്പാ​ദ​ന​വും പ​ദ്ധ​തി​ക്ക് 1,702 കോ​ടി രൂ​പ ചെ​ല​വു ക​ണ​ക്കാ​ക്കു​ന്നു. സു​സ്ഥി​ര ഹോ​ര്‍ട്ടി​ക​ള്‍ച്ച​ര്‍ വി​ക​സ​ന​ത്തി​ന് 1129.30 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​യാ​ണ്. കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്രം ശ​ക്ത​മാ​ക്കാ​നാ​യി 1,202 കോ​ടി രൂ​പ​യും പ്ര​കൃ​തി വി​ഭ​വ​ങ്ങ​ളു​ടെ പ​രി​പാ​ല​ന​ത്തി​നാ​യി 1,115 കോ​ടി രൂ​പ​യും വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.