കർഷക പ്രതിഷേധം : ഉന്നതാധികാര സമിതി രൂ​പീ​ക​രി​ച്ച് സു​പ്രീം​കോ​ട​തി
കർഷക പ്രതിഷേധം : ഉന്നതാധികാര സമിതി  രൂ​പീ​ക​രി​ച്ച് സു​പ്രീം​കോ​ട​തി
Tuesday, September 3, 2024 3:16 AM IST
ന്യൂ​ഡ​ൽ​ഹി: ശം​ഭു അ​തി​ർ​ത്തി​യി​ൽ സ​മ​രം ചെ​യ്യു​ന്ന ക​ർ​ഷ​ക​രു​ടെ ആ​ശ​ങ്ക​ക​ൾ ച​ർ​ച്ച​യി​ലൂ​ടെ പ​രി​ഹ​രി​ക്കാ​ൻ അ​ഞ്ച് പേ​ര​ട​ങ്ങു​ന്ന ഉ​ന്ന​താ​ധി​കാ​ര സ​മി​തി രൂ​പീ​ക​രി​ച്ച് സു​പ്രീം​കോ​ട​തി.

പ​ഞ്ചാ​ബ് -ഹ​രി​യാ​ന ഹൈ​ക്കോ​ട​തി മു​ൻ ജ​ഡ്ജി ജ​സ്റ്റീ​സ് ന​വാ​ബ് സിം​ഗാ​ണ് സ​മി​തി അ​ധ്യ​ക്ഷ​ൻ. ഒ​രാ​ഴ്ച​യ്ക്ക​കം ക​മ്മി​റ്റി ആ​ദ്യയോ​ഗം ചേ​ര​ണ​മെ​ന്നും കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു.

അ​തേ​സ​മ​യം ക​ർ​ഷ​ക​രു​ടെ പ്ര​തി​ഷേ​ധ​ത്തെ രാ​ഷ്‌​ട്രീ​യ​വ​ത്ക​രി​ക്ക​രു​തെ​ന്നും വി​ഷ​യം ഘ​ട്ടം ഘ​ട്ട​മാ​യി ക​മ്മി​റ്റി പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും ജ​സ്റ്റീ​സു​മാ​രാ​യ സൂ​ര്യ​കാ​ന്ത്, ഉ​ജ്ജ​ൽ ഭൂ​യാ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച് നി​ർ​ദേ​ശി​ച്ചു.


അ​തേ​സ​മ​യം, ക​ർ​ഷ​ക​ർ​ക്ക് സ​മാ​ധാ​ന​പ​ര​മാ​യി മ​റ്റി​ട​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ക്കാ​നു​ള്ള സ്വാ​ത​ന്ത്ര്യ​മു​ണ്ടെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. മി​നി​മം താ​ങ്ങു​വി​ല ആ​വ​ശ്യ​പ്പെ​ട്ട് ഫെ​ബ്രു​വ​രി 13 മു​ത​ൽ ക​ർ​ഷ​ക​ർ ശം​ഭു അ​തി​ർ​ത്തി​യി​ൽ പ്ര​തി​ഷേ​ധി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.