മദ്യനയ അഴിമതിക്കേസിൽ വിജയ് നായർക്ക് ജാമ്യം
മദ്യനയ അഴിമതിക്കേസിൽ  വിജയ് നായർക്ക്  ജാമ്യം
Tuesday, September 3, 2024 3:16 AM IST
ന്യൂ​ഡ​ൽ​ഹി: മ​ദ്യ​ന​യ അ​ഴി​മ​തിക്കേ​സി​ൽ ആം ​ആ​ദ്മി പാ​ർ​ട്ടി മു​ൻ ക​മ്യൂ​ണി​ക്കേ​ഷ​ൻ ഇ​ൻ​ചാ​ർ​ജ് വി​ജ​യ് നാ​യ​ർ​ക്ക് ജാ​മ്യം അ​നു​വ​ദി​ച്ച് സു​പ്രീം​കോ​ട​തി.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ഴി​ഞ്ഞ 22 മാ​സ​മാ​യി വി​ജ​യ് നാ​യ​ർ ജ​യി​ലി​ൽ തു​ട​രു​ക​യാ​ണെ​ന്ന് ജാ​മ്യം അ​നു​വ​ദി​ച്ചു​കൊ​ണ്ട് ജ​സ്റ്റീ​സു​മാ​രാ​യ ഋഷി​കേ​ശ് റോ​യ്, എ​സ്.​വി.​എ​ൻ. ഭ​ട്ടി എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച് നി​രീ​ക്ഷി​ച്ചു. വി​ചാ​ര​ണ ആ​രം​ഭി​ക്കാ​തെ ദീ​ർ​ഘ​നാ​ള​ത്തേ​ക്ക് ത​ട​വി​ൽ ക​ഴി​യു​ന്ന​ത് നീ​തീക​രി​ക്കാ​നാ​വി​ല്ലെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി.


നാ​യ​രു​ടെ ജാ​മ്യാ​പേ​ക്ഷ​യി​ൽ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​നോ​ട് (ഇ​ഡി) കോ​ട​തി ഓ​ഗ​സ്റ്റ് 12ന് ​പ്ര​തി​ക​ര​ണം തേ​ടി​യി​രു​ന്നു. എ​ന്നാ​ൽ തെ​ളി​വ് ന​ശി​പ്പി​ക്കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്നാ​യി​രു​ന്നു ഇ​ഡി​യു​ടെ പ്ര​തി​ക​ര​ണം.

എ​ന്നാ​ൽ ഇ​ത്ര​യും കാ​ലം വി​ചാ​ര​ണ കൂ​ടാ​തെ ത​ട​വി​ൽ വ​യ്ക്കു​ന്ന​ത് ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​ർ​ട്ടി​ക്കി​ൾ 21 പ്ര​കാ​ര​മു​ള്ള വേ​ഗ​ത്തി​ലു​ള്ള വി​ചാ​ര​ണ​യ്ക്കു​ള്ള അ​വ​കാ​ശ ലം​ഘ​ന​മാ​ണെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.