മോദിയുടെ സിംഗപ്പുർ, ബ്രൂണെ യാത്ര ഇന്ന്
മോദിയുടെ സിംഗപ്പുർ, ബ്രൂണെ യാത്ര ഇന്ന്
Tuesday, September 3, 2024 3:16 AM IST
ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ൽ

ന്യൂ​ഡ​ൽ​ഹി: ബ്രൂ​ണെ​യി​ലും സിം​ഗ​പ്പു​രി​ലും ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​ന്നു തി​രി​ക്കും. ആ​ദ്യ​മാ​യാ​ണ് ഒ​രു ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ബ്രൂ​ണെ സ​ന്ദ​ർ​ശി​ക്കു​ന്ന​ത്.

ഇ​ന്ത്യ​യും ബ്രൂ​ണെ​യും ത​മ്മി​ലു​ള്ള ന​യ​ത​ന്ത്ര ബ​ന്ധ​ത്തി​ന്‍റെ 40ാ-ം വാർഷികാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ച​രി​ത്ര​യാ​ത്ര. ബ്രൂ​ണെ​യി​ലും സിം​ഗ​പ്പു​രി​ലും വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം​ വ​രെ​യാ​ണു മോ​ദി​യു​ടെ പ​ര്യ​ട​നം.

ബ്രൂ​ണെ സു​ൽ​ത്താ​ൻ ഹാ​ജി ഹ​സ​ന​ൽ ബോ​ൾ​കി​യ​യു​മാ​യി ദാ​രു​സ​ലാ​മി​ലും സിം​ഗ​പ്പു​ർ പ്ര​ധാ​ന​മ​ന്ത്രി ലോ​റ​ൻ​സ് വോം​ഗു​മാ​യി സിം​ഗ​പ്പു​രി​ലും പ്ര​ധാ​ന​മ​ന്ത്രി മോ​ദി ഉ​ന്ന​ത​ത​ല ച​ർ​ച്ച ന​ട​ത്തു​മെ​ന്നു വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലെ സെ​ക്ര​ട്ട​റി ഈ​സ്റ്റ് ജ​യ​ദീ​പ് മ​ജും​ദാ​ർ പ​റ​ഞ്ഞു.


പ്ര​തി​രോ​ധം, വ്യാ​പാ​രം, നി​ക്ഷേ​പം, ഊ​ർ​ജം, ബ​ഹി​രാ​കാ​ശ സാ​ങ്കേ​തി​ക​വി​ദ്യ, ആ​രോ​ഗ്യം എ​ന്നി​വ​യു​ൾ​പ്പെ​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണ​ത്തി​ന് ബ്രൂ​ണെ​യു​മാ​യി ഇ​ന്ത്യ ക​രാ​റൊ​പ്പി​ടും. നാ​ളെ സിം​ഗ​പ്പു​രി​ലെ​ത്തു​ന്ന മോ​ദി​ അ​വി​ടെ പ്ര​ധാ​ന​മ​ന്ത്രി ലോ​റ​ൻ​സ് വോം​ഗും പ്ര​സി​ഡ​ന്‍റ് ത​ർ​മ​ൻ ഷ​ണ്‍മു​ഖ​ര​ത്നം എ​ന്നി​വ​രു​മാ​യി വി​ശ​ദ​മാ​യ ച​ർ​ച്ച​ക​ൾ ന​ട​ത്തും.

ഇ​രു​രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന ക​രാ​റു​ക​ൾ ഒ​പ്പി​ടും. സിം​ഗ​പ്പു​രി​ൽ വ്യ​വ​സാ​യ പ്ര​മു​ഖ​രു​മാ​യും മോ​ദി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.