വഖഫ് ബോർഡ് ക്രമക്കേട്: ആപ് എംഎൽഎ അറസ്റ്റിൽ
വഖഫ് ബോർഡ് ക്രമക്കേട്: ആപ് എംഎൽഎ അറസ്റ്റിൽ
Tuesday, September 3, 2024 12:51 AM IST
ന്യൂ​ഡ​ൽ​ഹി: വ​ഖ​ഫ് ബോ​ർ​ഡ് ക്ര​മ​ക്കേ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ കേ​സി​ൽ ആം ​ആ​ദ്മി പാ​ർ​ട്ടി എം​എ​ൽ​എ അ​മാ​ന​ത്തു​ള്ള ഖാ​നെ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് അ​റ​സ്റ്റ് ചെ​യ്തു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ അ​മാ​ന​ത്തു​ള്ള​യു​ടെ വ​സ​തി​യി​ലെ​ത്തി​യ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ആ​റു മ​ണി​ക്കൂ​റോ​ളം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യ്ക്കു ശേ​ഷ​മാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

വ​ഖ​ഫ് ബോ​ർ​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ടി​ട്ടു​ള്ള തി​രി​മ​റി​ക​ളി​ൽ സി​ബി​ഐ​യും ഇ​ഡി​യും അ​മാ​ന​ത്തു​ള്ള​യ്ക്കെ​തി​രേ കേ​സ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഡ​ൽ​ഹി വ​ഖ​ഫ് ബോ​ർ​ഡി​ൽ നി​യ​മ​വി​രു​ദ്ധ​മാ​യി വി​വി​ധ വ്യ​ക്തി​ക​ളെ നി​യ​മി​ച്ചെ​ന്നും കൂ​ട്ടാ​ളി​ക​ളെ ഉ​പ​യോ​ഗി​ച്ച് സ്ഥാ​വ​ര​വ​സ്തു​ക്ക​ൾ കൈ​ക്ക​ലാ​ക്കി ക​ള്ള​പ്പ​ണം വെ​ളു​പ്പി​ച്ചെ​ന്നു​മാ​ണ് കേ​സു​ക​ൾ. ഡ​ൽ​ഹി ഓ​ഖ്‌​ല എം​എ​ൽ​എ​യാ​യ അ​മാ​ന​ത്തു​ള്ള വ​ഖ​ഫ് ബോ​ർ​ഡ് മു​ൻ ചെ​യ​ർ​മാ​ൻ കൂ​ടി​യാ​ണ്.


പ​ത്തോ​ളം ത​വ​ണ നോ​ട്ടീ​സ് അ​യ​ച്ചി​രു​ന്നെ​ങ്കി​ലും അ​മാ​ന​ത്തു​ള്ള ഹാ​ജ​രാ​യി​രു​ന്നി​ല്ലെ​ന്ന് ഇ​ഡി അ​റി​യി​ച്ചു. എ​ന്നാ​ൽ ഹാ​ജ​രാ​കു​ന്ന​തി​ന് നാ​ല് ആ​ഴ്ച​ത്തെ സാ​വ​കാ​ശം ചോ​ദി​ച്ചി​രു​ന്നു​വെ​ന്ന് അ​മാ​ന​ത്തു​ള്ള പ​റ​ഞ്ഞു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ആ​റ​ര​യോ​ടെ​യാ​ണ് ഇ​ഡി സം​ഘം ഓ​ഖ്‌​ല​യി​ലെ അ​മാ​ന​ത്തു​ള്ള​യു​ടെ വ​സ​തി​യി​ലെ​ത്തി​യ​ത്.

ആം ​ആ​ദ്മി നേ​താ​ക്ക​ളാ​യ മ​നീ​ഷ് സി​സോ​ദി​യ​യും സ​ഞ്ജ​യ് സിം​ഗും ഇ​ഡി​യു​ടെ ന​ട​പ​ടി ചോ​ദ്യം ചെ​യ്തു രം​ഗ​ത്തെ​ത്തി. ബി​ജെ​പി​ക്കെ​തി​രേ ശ​ബ്ദ​മു​യ​ർ​ത്തു​ന്ന​വ​രെ അ​ടി​ച്ച​മ​ർ​ത്തു​ന്ന​താ​ണോ ഇ​ഡി​യു​ടെ ക​ർ​ത്ത​വ്യ​മെ​ന്ന് മ​നീ​ഷ് സി​സോ​ദി​യ ചോ​ദി​ച്ചു.

അ​മാ​ന​ത്തു​ള്ള​യ്ക്കെ​തി​രെ തെ​ളി​വു​ക​ളൊ​ന്നു​മി​ല്ലെ​ന്നും എ​ന്നാ​ൽ ഇ​ഡി​യു​ടെ തെ​മ്മാ​ടി​ത്ത​വും മോ​ദി​യു​ടെ സ്വേ​ച്ഛാ​ധി​പ​ത്യ​വും ഇ​നി​യും തു​ട​രു​മെ​ന്നുെം എ​എ​പി നേ​താ​വ് സ​ഞ്ജ​യ് സിം​ഗ് പ്ര​തി​ക​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.