വാണിജ്യാവശ്യത്തിനുള്ള പാചകവാതക വില കൂട്ടി
വാണിജ്യാവശ്യത്തിനുള്ള  പാചകവാതക വില കൂട്ടി
Monday, September 2, 2024 1:10 AM IST
സ്വ​ന്തം ലേ​ഖ​ക​ൻ
ന്യൂ​ഡ​ൽ​ഹി: വാ​ണി​ജ്യാ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള പാ​ച​ക​വാ​തക സി​ലി​ണ്ട​ർ വി​ല 39 രൂ​പ കൂ​ട്ടി. 19 കി​ലോ​ഗ്രാം സി​ലി​ണ്ട​റി​ന്‍റെ വി​ല​യാ​ണ് ഇ​ന്ന​ലെ മു​ത​ൽ വ​ർ​ധി​പ്പി​ച്ച​ത്. ഇ​തോ​ടെ 19 കി​ലോ​ഗ്രാ​മി​ന്‍റെ സി​ലി​ണ്ട​റി​ന് ഡ​ൽ​ഹി​യി​ലെ വി​ല 1691.50 രൂ​പ​യാ​യി. വി​ല​യി​ൽ തു​ട​ർ​ച്ച​യാ​യി കു​റ​വ് വ​രു​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ് വാ​ണി​ജ്യ സി​ലി​ണ്ട​റി​ന് വി​ല വ​ർ​ധി​പ്പി​ച്ച​ത്.


നേ​ര​ത്തേ മേ​യ്, ജൂ​ണ്‍, ജൂ​ലൈ മാ​സ​ങ്ങ​ളി​ൽ 19 കി​ലോ​ഗ്രാം സി​ലി​ണ്ട​റി​ന്‍റെ വി​ല 19, 69, 30 രൂ​പ എ​ന്നി​ങ്ങ​നെ കു​റ​ച്ചി​രു​ന്നു. എ​ന്നാ​ൽ ഓ​ഗ​സ്റ്റി​ൽ 8.50 രൂ​പ വ​ർ​ധി​പ്പി​ച്ചു. 14 കി​ലോ​ഗ്രാം ഗാ​ർ​ഹി​ക സി​ലി​ണ്ട​റു​ക​ളു​ടെ വി​ല​യി​ൽ എ​ണ്ണ​ക്ക​ന്പ​നി​ക​ൾ മാ​റ്റ​മൊ​ന്നും വ​രു​ത്തി​യി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.