സിഐഎസ്എഫ് ഡയറക്ടർ ജനറലായി രാജ്‌വീന്ദർ സിംഗ് ഭാട്ടി ചുമതലയേറ്റു
സിഐഎസ്എഫ് ഡയറക്ടർ ജനറലായി രാജ്‌വീന്ദർ സിംഗ് ഭാട്ടി ചുമതലയേറ്റു
Monday, September 2, 2024 1:10 AM IST
സ്വ​ന്തം ലേ​ഖ​ക​ൻ
ന്യൂ​ഡ​ൽ​ഹി: സെ​ൻ​ട്ര​ൽ ഇ​ൻ​ഡ​സ്ട്രി​യ​ൽ സെ​ക്യൂ​രി​റ്റി ഫോ​ഴ്സി​ന്‍റെ (സി​ഐ​എ​സ്എ​ഫ്) ഡ​യ​റ​ക്ട​ർ ജ​ന​റ​ലാ​യി (ഡി​ജി) ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ രാ​ജ്‌​വീ​ന്ദ​ർ സിം​ഗ് ഭാ​ട്ടി ചു​മ​ത​ല​യേ​റ്റു. 2025 സെ​പ്റ്റം​ബ​ർ 30 വ​രെ​യാ​ണ് നി​യ​മ​നം. സേ​ന​യു​ടെ 31-ാമ​ത് ഡി​ജി ആ​യാ​ണ് ഭാ​ട്ടി​യെ നി​യ​മി​ക്കു​ന്ന​ത്. ബി​ഹാ​ർ പോ​ലീ​സി​ന്‍റെ ഡ​യ​റ​ക്ട​ർ ജ​ന​റ​ലാ​യി​രു​ന്നു ഭാ​ട്ടി. സി​ഐ​എ​സ്എ​ഫ് ആ​സ്ഥാ​ന​ത്ത് മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ര​ട​ക്കം പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​ൽ സെ​റി​മോ​ണി​യ​ൽ ഗാ​ർ​ഡ് ഓ​ഫ് ഓ​ണ​ർ ന​ൽ​കി​യാ​ണ് ഭാ​ട്ടി​യെ സ്വീ​ക​രി​ച്ച​ത്.


പാ​ട്ന​യി​ലെ സി​റ്റി പോ​ലീ​സ് സൂ​പ്ര​ണ്ടാ​യി (എ​സ്പി) അ​ദ്ദേ​ഹം സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. സി​ബി​ഐ ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ, എ​യ​ർ അ​തോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ​യി​ൽ ചീ​ഫ് വി​ജി​ല​ൻ​സ് ഓ​ഫീ​സ​ർ തു​ട​ങ്ങി​യ സ്ഥാ​ന​ങ്ങ​ളും വ​ഹി​ച്ചി​ട്ടു​ണ്ട്. 2006ൽ ​സ്തു​ത്യ​ർ​ഹ സേ​വ​ന​ത്തി​നു​ള്ള രാ​ഷ്‌​ട്ര​പ​തി​യു​ടെ പോ​ലീ​സ് മെ​ഡ​ലും 2014ൽ ​വി​ശി​ഷ്ട സേ​വ​ന​ത്തി​നു​ള്ള രാ​ഷ്‌​ട്ര​പ​തി​യു​ടെ പോ​ലീ​സ് മെ​ഡ​ലും ഭാ​ട്ടി​ക്കു ല​ഭി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.