എയർ മാർഷൽ തേജീന്ദർ സിംഗ് വ്യോമസേനയുടെ പുതിയ ഡി​സി​എ​എ​സ്
എയർ മാർഷൽ തേജീന്ദർ സിംഗ്  വ്യോമസേനയുടെ പുതിയ ഡി​സി​എ​എ​സ്
Monday, September 2, 2024 1:10 AM IST
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന​യു​ടെ ഡെ​പ്യൂ​ട്ടി ചീ​ഫ് ഓ​ഫ് എ​യ​ർ സ്റ്റാ​ഫാ​യി (ഡി​സി​എ​എ​സ്) എ​യ​ർ മാ​ർ​ഷ​ൽ തേ​ജീ​ന്ദ​ർ സിം​ഗ് ചു​മ​ത​ല​യേ​റ്റു. ഇ​ന്ന​ലെ ഡ​ൽ​ഹി​യി​ലെ വ്യോ​മ​സേ​നാ ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ച​ട​ങ്ങി​നു​ശേ​ഷം ദേ​ശീ​യ യു​ദ്ധസ്മാ​ര​ക​ത്തി​ലെ​ത്തി​യ അ​ദ്ദേ​ഹം, വീ​ര​മൃ​ത്യു വ​രി​ച്ച സൈ​നി​ക​ർ​ക്ക് പു​ഷ്പ​ച​ക്രം അ​ർ​പ്പി​ച്ചു.

നാ​ഷ​ണ​ൽ ഡി​ഫ​ൻ​സ് അ​ക്കാ​ദ​മി​യി​ലെ പൂ​ർ​വവി​ദ്യാ​ർ​ഥി​യാ​യ തേ​ജീ​ന്ദ​ർ സിം​ഗ് 1987ലാ​ണ് വ്യോ​മ​സേ​ന​യു​ടെ ഭാ​ഗ​മാ​കു​ന്ന​ത്. പു​തി​യ നി​യ​മ​ന​ത്തി​ന് മു​ന്പ് മേ​ഘാ​ല​യ​യി​ലെ ഷി​ല്ലോ​ങ്ങി​ൽ വ്യോ​മ​സേ​ന​യു​ടെ എ​ച്ച്ക്യു ഈ​സ്റ്റേ​ണ്‍ എ​യ​ർ ക​മാ​ൻ​ഡി​ന്‍റെ സീ​നി​യ​ർ എ​യ​ർ സ്റ്റാ​ഫ് ഓ​ഫീ​സ​റാ​യി​രു​ന്നു. 2007ൽ ​വാ​യു​സേ​നാ മെ​ഡ​ലും 2022ൽ ​അ​തി​വി​ശി​ഷ്ട സേ​വാ മെ​ഡ​ലും ന​ൽ​കി രാ​ജ്യം തേ​ജീ​ന്ദ​ർ സിം​ഗി​നെ ആ​ദ​രി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.