വയനാടിനുവേണ്ടി കൈ കോർക്കാം: രാഹുൽ ഗാന്ധി
വയനാടിനുവേണ്ടി കൈ കോർക്കാം: രാഹുൽ ഗാന്ധി
Monday, September 2, 2024 1:09 AM IST
സ്വ​ന്തം ലേ​ഖ​ക​ൻ
ന്യൂ​ഡ​ൽ​ഹി: വ​യ​നാ​ട്ടി​ൽ വി​നോ​ദ​സ​ഞ്ചാ​ര​ത്തി​ന്‍റെ പു​ന​ർ​ജീ​വ​ന​ത്തി​ന് കൈ​ കോ​ർ​ക്ക​ണ​മെ​ന്ന് ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. വ​യ​നാ​ട് മു​ണ്ട​ക്കൈ-​ചൂ​ര​ൽ​മ​ല ദു​ര​ന്ത​ത്തി​ലെ പു​ന​ര​ധി​വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്താ​ൻ കേ​ര​ള​ത്തി​ലെ കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ളെ ഉ​ൾ​പ്പെ​ടു​ത്തി ഓ​ണ്‍ലൈ​നാ​യി ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ പ്ര​തി​ക​ര​ണം. കൂ​ടാ​തെ, ദു​ര​ന്ത​ബാ​ധി​ത​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​രം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നും രാ​ഹു​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

എ​ല്ലാ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ആ​ളു​ക​ളും ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​കു​ന്ന​ത് സ​ന്തോ​ഷ​ക​ര​മാ​ണ്. വ​യ​നാ​ടി​നെ ബാ​ധി​ച്ച ദു​ര​ന്ത​ത്തി​ൽ​നി​ന്ന് നാ​ട് ക​ര​ക​യ​റു​ക​യാ​ണ്. മ​ഴ മാ​റി​യാ​ൽ വി​നോ​ദ​സ​ഞ്ചാ​ര​ത്തെ പു​ന​രു​ജ്ജീ​വി​പ്പി​ക്ക​ണ​മെ​ന്നും രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞു. യോ​ഗ​ത്തി​ൽ എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ കെ.​സി. വേ​ണു​ഗോ​പാ​ൽ, പ്രി​യ​ങ്ക ഗാ​ന്ധി, ക​ൽ​പ്പ​റ്റ എം​എ​ൽ​എ ടി. ​സി​ദ്ദി​ഖ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.


കൂ​ട്ടാ​യ ശ്ര​മ​ത്തി​ലൂ​ടെ​യേ വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ എ​ത്തി​ക്കാ​ൻ സാ​ധി​ക്കൂ. ദു​ര​ന്തം ജി​ല്ല​യെ മു​ഴു​വ​നാ​യും ബാ​ധി​ച്ചി​ട്ടി​ല്ല. വ​യ​നാ​ട്ടി​ലെ ഒ​രു പ്ര​ത്യേ​ക പ്ര​ദേ​ശ​ത്താ​ണ് ഉ​രു​ൾ​പൊ​ട്ട​ലുണ്ടാ​യ​ത്. വ​യ​നാ​ട് അ​തി​മ​നോ​ഹ​ര​മാ​യ ഒ​രു സ്ഥ​ല​മാ​യി ഇ​പ്പോ​ഴും തു​ട​രു​ന്നു. ഇ​ന്ത്യ​യി​ലും ലോ​ക​മെ​ന്പാ​ടു​മു​ള്ള സ​ഞ്ചാ​രി​ക​ളെ​ സ്വാ​ഗ​തം ചെ​യ്യാ​ൻ വ​യ​നാ​ട് അ​തി​വേ​ഗ​ത്തി​ൽ ത​യാ​റാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു. വ​യ​നാ​ടി​നെ പി​ന്തു​ണ​യ്ക്കാ​ൻ മു​ൻ​കാ​ല​ങ്ങ​ളി​ലെ​പോ​ലെ ഒ​രി​ക്ക​ൽകൂ​ടി ഒ​രു​മി​ക്കാ​മെ​ന്നും യോ​ഗ​ത്തി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​മാ​യ എ​ക്സി​ൽ പ​ങ്കു​വ​ച്ച ശേ​ഷം രാ​ഹു​ൽ കു​റി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.