നാലാമതും പെണ്‍കുഞ്ഞ്; നവജാത ശിശുവിനെ കൊലപ്പെടുത്തി യുവതി
നാലാമതും പെണ്‍കുഞ്ഞ്; നവജാത ശിശുവിനെ കൊലപ്പെടുത്തി യുവതി
Monday, September 2, 2024 1:09 AM IST
സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ
ന്യൂ​​​ഡ​​​ൽ​​​ഹി: നാ​​​ലാ​​​മ​​​തും ജ​​​നി​​​ച്ച​​​ത് പെ​​​ണ്‍കു​​​ഞ്ഞാ​​​ണെ​​​ന്ന​​​റി​​​ഞ്ഞ​​​് വീ​​​ട്ടു​​​കാ​​​രു​​​ടെ കു​​​റ്റ​​​പ്പെ​​​ടു​​​ത്ത​​​ൽ സ​​​ഹി​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​തെ യു​​വ​​തി ആ​​​റ് ദി​​​വ​​​സം പ്രാ​​​യ​​​മു​​​ള്ള കു​​​ഞ്ഞി​​​നെ ക​​​ഴു​​​ത്തു ഞെ​​​രി​​​ച്ചു കൊ​​​ന്നു. ഡ​​​ൽ​​​ഹി​​​യി​​​ലെ ദ്വാ​​​ര​​​ക​​​യി​​​ലാ​​​ണ് മ​​​നഃസാ​​​ക്ഷി​​​യെ ഞെ​​​ട്ടി​​​ക്കു​​​ന്ന സം​​​ഭ​​​വം. കു​​​ഞ്ഞി​​​നെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ ശേ​​​ഷം ബാ​​​ഗി​​​ലാ​​​ക്കി വീ​​​ടി​​​ന്‍റെ ടെ​​​റ​​​സി​​​ലേ​​​ക്ക് എ​​​റി​​​യു​​​ക​​​യാ​​യി​​രു​​ന്നു.

സം​​​ഭ​​​വ​​​ത്തി​​​ൽ 28 കാ​​​രി​​​യാ​​​യ ശി​​​വാ​​​നി​​​യെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു. ഇ​​​തി​​​ന് മു​​​ന്പ് ഇ​​​വ​​​രു​​​ടെ ര​​​ണ്ട് മ​​​ക്ക​​​ൾ അ​​​സു​​​ഖ​​​ത്തെ തു​​​ട​​​ർ​​​ന്ന് മ​​​രി​​​ച്ചി​​​രു​​​ന്നു. വെ​​​ള്ളി​​​യാ​​​ഴ്ച​​​യാ​​​ണ് ആ​​​റ് ദി​​​വ​​​സം പ്രാ​​​യ​​​മു​​​ള്ള കു​​​ഞ്ഞി​​​നെ കാ​​​ണാ​​​നി​​​ല്ലെ​​​ന്ന വി​​​വ​​​രം പോ​​​ലീ​​​സി​​​നു ല​​​ഭി​​​ക്കു​​​ന്ന​​​ത്. തു​​​ട​​​ർ​​​ന്ന് ന​​​ട​​​ന്ന അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ കു​​​ട്ടി​​​യു​​​ടെ മൃ​​​ത​​​ദേ​​​ഹം വീ​​​ടി​​​ന്‍റെ ടെ​​​റ​​​സി​​​ൽനിന്നു ക​​​ണ്ടെ​​​ടു​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

സം​​​ഭ​​​വം ന​​​ട​​​ക്കു​​​ന്ന ദി​​​വ​​​സ​​​മാ​​​ണ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ​​നി​​​ന്ന് കു​​​ഞ്ഞി​​​നേ​​​യും​​കൊ​​​ണ്ട് ശി​​​വാ​​​നി വീ​​​ട്ടി​​​ലെ​​​ത്തിയ​​​ത്. പു​​​ല​​​ർ​​​ച്ചെ കു​​​ഞ്ഞി​​​ന് പാ​​​ൽ കൊ​​​ടു​​​ത്ത ശേ​​​ഷം ത​​​ന്നോ​​​ടൊ​​​പ്പം കി​​​ട​​​ത്തി​​​യെ​​​ന്നും പി​​​ന്നീ​​​ട് രാ​​​വി​​​ലെ നോ​​​ക്കു​​​ന്പോ​​​ൾ കാ​​​ണാ​​​നി​​​ല്ലെ​​​ന്നു​​​മാ​​​യി​​​രു​​​ന്നു ശി​​​വാ​​​നി പോ​​​ലീ​​​സി​​​നോ​​​ടു പ​​​റ​​​ഞ്ഞ​​​ത്.


തു​​​ട​​​ർ​​​ന്ന് സ​​​മീ​​​പ​​​ത്തെ സി​​സി​​ടി​​വി പ​​​രി​​​ശോ​​​ധി​​​ച്ച പോ​​​ലീ​​​സി​​​ന് കാ​​​ര്യ​​​മാ​​​യ വി​​​വ​​​ര​​​ങ്ങ​​​ൾ ല​​​ഭി​​​ച്ചി​​​ല്ല. എ​​​ന്നാ​​​ൽ, ശിവാനിയു​​​ടെ പെ​​​രു​​​മാ​​​റ്റ​​​ത്തി​​​ൽ അ​​​സ്വ​​​ഭാ​​​വി​​​ക​​​ത തോ​​​ന്നി​​​യ പോ​​​ലീ​​​സ് കൂ​​​ടു​​​ത​​​ൽ ചോ​​​ദ്യം ചെ​​​യ്ത​​​പ്പോ​​​ഴാ​​​ണ് കു​​​ഞ്ഞി​​​നെ താ​​​ൻ ത​​​ന്നെ​​​യാ​​​ണ് കൊ​​​ന്ന​​​തെ​​​ന്ന് സ​​​മ്മ​​​തി​​​ച്ച​​​ത്. നാ​​​ലാ​​​മ​​​തും പെ​​​ണ്‍കു​​​ഞ്ഞ് ജ​​​നി​​​ച്ച​​​പ്പോ​​​ൾ വീ​​​ട്ടു​​​കാ​​​ർ അ​​​വ​​​ളേ​​​ഹി​​​ച്ചെ​​​ന്നും ഇ​​​ത് സ​​​ഹി​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​തെ​​​യാ​​​ണ് കു​​​ഞ്ഞി​​​നെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​തെ​​​ന്നു​​​മാ​​​ണ് അ​​​വ​​​ർ പോ​​ലീ​​​സി​​​നു ന​​​ൽ​​​കി​​​യ മൊ​​​ഴി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.