മൂ​ന്നു വ​ന്ദേ​ഭാ​ര​ത് ട്രെ​യി​നു​ക​ൾകൂ​ടി
മൂ​ന്നു വ​ന്ദേ​ഭാ​ര​ത് ട്രെ​യി​നു​ക​ൾകൂ​ടി
Sunday, September 1, 2024 1:39 AM IST
ന്യൂ​ഡ​ൽ​ഹി: പു​തി​യ മൂ​ന്നു വ​ന്ദേ​ഭാ​ര​ത് ട്രെ​യി​നു​ക​ൾ​ക്കൂ​ടി സ​ർ​വീ​സ് തു​ട​ങ്ങി. മ​ധു​ര-ബം​ഗ​ളൂ​രു, ചെ​ന്നൈ-നാ​ഗ​ർ​കോ​വി​ൽ, മീ​റ​റ്റ്-ല​ക്നോ വ​ന്ദേ​ഭാ​ര​ത് സ​ർ​വീ​സു​ക​ൾ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​ന്ന​ലെ പ​ച്ച​ക്കൊ​ടി കാ​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​തോ​ടെ രാ​ജ്യ​ത്താ​കെ 54 വ​ന്ദേ​ഭാ​ര​ത് ട്രെ​യി​നു​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​ന്നു​ണ്ടെ​ന്ന് റെ​യി​ൽ​വേ അ​റി​യി​ച്ചു.

ട്രെ​യി​നു​ക​ളു​ടെ കൂ​ട്ടി​യി​ടി ത​ട​യാ​നു​ള്ള ക​വ​ച് സം​വി​ധാ​നം മു​ത​ൽ സെ​ക്ക​ൻ​ഡു​ക​ൾ​ക്കു​ള്ളി​ൽ വേ​ഗ​ത കൂ​ട്ടാ​ൻ ക​ഴി​യു​ന്ന​തും മെ​ച്ച​പ്പെ​ട്ട സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളുംവ​രെ പു​തി​യ വ​ന്ദേ​ഭാ​ര​ത് ട്രെ​യി​നു​ക​ളി​ലു​ണ്ട്.

ഓ​ട്ടോ​മാ​റ്റി​ക് പ്ല​ഗ് ഡോ​റു​ക​ൾ, ചാ​രി​യി​രി​ക്കു​ന്ന എ​ർ​ഗ​ണോ​മി​ക് സീ​റ്റു​ക​ൾ, എ​ക്സി​ക്യൂ​ട്ടീ​വ് ക്ലാ​സി​ൽ റി​വോ​ൾ​വിം​ഗ് ഇ​രി​പ്പി​ട​ങ്ങ​ൾ, എ​ല്ലാ സീ​റ്റു​ക​ൾ​ക്കും സോ​ക്ക​റ്റു​ക​ൾ, മൊ​ബൈ​ൽ ചാ​ർ​ജിം​ഗ് എ​ന്നി​ങ്ങ​നെ​യു​ള്ള യാ​ത്രാ​സൗ​ക​ര്യ​ങ്ങ​ളും വ​ന്ദേ​ഭാ​ര​തി​ന്‍റെ പു​തി​യ പ​തി​പ്പി​ലു​ണ്ട്.


ചെ​ന്നൈ സെ​ൻ​ട്ര​ൽ​-നാ​ഗ​ർ​കോ​വി​ൽ വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സ് ബു​ധ​നാ​ഴ്ച ഒ​ഴി​കെ ആ​ഴ്ച​യി​ൽ ആ​റു ദി​വ​സ​വും സ​ർ​വീ​സ് ന​ട​ത്തും. 20627 വ​ന്ദേ​ഭാ​ര​ത് ചെ​ന്നൈ​യി​ൽ നി​ന്നു രാ​വി​ലെ അ​ഞ്ചി​നു പു​റ​പ്പെ​ട്ട് ഉ​ച്ച​ക​ഴി​ഞ്ഞ് 1.50ന് ​നാ​ഗ​ർ​കോ​വി​ൽ ജം​ഗ്ഷ​നി​ലെ​ത്തും. തി​രി​ച്ച് നാ​ഗ​ർ​കോ​വി​ലി​ൽ​നി​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞു 2.20ന് ​പു​റ​പ്പെ​ട്ട് രാ​ത്രി 11ന് ​ചെ​ന്നൈ എ​ഗ്മോ​റി​ലെ​ത്തും. എ​സി ചെ​യ​ർ കാ​റി​ൽ 1760 രൂ​പ​യും എ​ക്സി​ക്യൂ​ട്ടീ​വ് ക്ലാ​സി​ൽ 3,240 രൂ​പ​യു​മാ​ണ് നി​ര​ക്ക്.

മ​ധു​ര-​ബം​ഗ​ളൂ​രു ക​ന്‍റോ​ണ്‍​മെ​ന്‍റ് വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സ് ചൊ​വ്വാ​ഴ്ച ഒ​ഴി​കെ എ​ല്ലാ ദി​വ​സ​വും സ​ർ​വീ​സ് ന​ട​ത്തും. 20671 വ​ന്ദേ​ഭാ​ര​ത് മ​ധു​ര ജം​ഗ്ഷ​നി​ൽ​നി​ന്നു രാ​വി​ലെ 5.15ന് ​പു​റ​പ്പെ​ടും. ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് ബം​ഗ​ളൂ​രു ക​ന്‍റോ​ണ്‍​മെ​ന്‍റി​ൽ എ​ത്തും. തി​രി​ച്ച് ഉ​ച്ച​യ്ക്ക് 1.30ന് ​ബം​ഗ​ളൂ​രു​വി​ൽ​നി​ന്നു പു​റ​പ്പെ​ട്ട് രാ​ത്രി 9.45ന് ​മ​ധു​ര​യി​ലെ​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.