സ്ത്രീ​ക​ൾ​ക്കെ​തി​രേ​യു​ള്ള കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ നീ​തി വേ​ഗ​ത്തി​ൽ ഉ​റ​പ്പാ​ക്കാ​ൻ ക​ഴി​യ​ണം: മോ​ദി
സ്ത്രീ​ക​ൾ​ക്കെ​തി​രേ​യു​ള്ള കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ  നീ​തി വേ​ഗ​ത്തി​ൽ ഉ​റ​പ്പാ​ക്കാ​ൻ ക​ഴി​യ​ണം: മോ​ദി
Sunday, September 1, 2024 12:25 AM IST
ന്യൂ​​ഡ​​ൽ​​ഹി: സ്ത്രീ​​ക​​ൾ​​ക്കെ​​തി​​രേ​​യു​​ള്ള കു​​റ്റ​​കൃ​​ത്യ​​ങ്ങ​​ളി​​ൽ ഇ​​ര​​ക​​ൾ​​ക്കു വേ​​ഗ​​ത്തി​​ൽ നീ​​തി ഉ​​റ​​പ്പാ​​ക്ക​​ണ​​മെ​​ന്നു പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി. സ്ത്രീ​​ക​​ൾ​​ക്കെ​​തി​​രേ​​യു​​ള്ള അ​​തി​​ക്ര​​മ​​ങ്ങ​​ൾ ത​​ട​​യാ​ൻ നി​​ര​​വ​​ധി നി​​യ​​മ​​ങ്ങ​​ളു​​ണ്ടെ​​ന്നും വേ​​ഗ​​ത്തി​​ൽ നീ​​തി സാ​​ധ്യ​​മാ​​ക്കു​​ന്ന​​തി​​നാ​​യി ക്രി​​മി​​ന​​ൽ നീ​​തി​​ന്യാ​​യ വ്യ​​വ​​സ്ഥ​​ക​​ൾ​​ക്കി​​ട​​യി​​ൽ മി​​ക​​ച്ച ഏ​​കോ​​പ​​നം ഉ​​റ​​പ്പാ​​ക്കേ​​ണ്ട​​തു​​ണ്ടെ​​ന്നും പ്ര​​ധാ​​ന​​മ​​ന്ത്രി പ​​റ​​ഞ്ഞു.

ജി​​ല്ലാ കോ​​ട​​തി​​ക​​ളു​​ടെ ദേ​​ശീ​​യ സ​​മ്മേ​​ള​​ന​​ത്തി​​ന്‍റെ ഉ​​ദ്ഘാ​​ട​​ന​​വേ​​ള​​യി​​ൽ ചീ​​ഫ് ജ​​സ്റ്റീ​​സ് ഡി.​​വൈ. ച​​ന്ദ്ര​​ചൂ​​ഡി​​ന്‍റെ സാ​​ന്നി​​ധ്യ​​ത്തി​​ലാ​​യി​​രു​​ന്നു പ്ര​​ധാ​​ന​​മ​​ന്ത്രി​​യു​​ടെ പ​​രാ​​മ​​ർ​​ശം. സ​​മ്മേ​​ള​​ന​​ത്തി​​ൽ സു​​പ്രീം​കോ​​ട​​തി​​യു​​ടെ 75-ാം വാ​​ർ​​ഷി​​ക സ്മ​​ര​​ണി​​ക​​യും സ്റ്റാ​ന്പും നാ​​ണ​​യ​​വും പ്ര​​ധാ​​ന​​മ​​ന്ത്രി പ്ര​​കാ​​ശ​​നം ചെ​​യ്തു.


സ്ത്രീ​ക​ൾ​ക്കെ​തി​രേ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ളി​ൽ വേ​ഗ​ത്തി​ൽ നീ​തി ഉ​റ​പ്പാ​ക്കാ​ൻ ക​ഴി​ഞ്ഞാ​ൽ ഇ​ന്ത്യ​യി​ലെ പ​കു​തി ജ​ന​ങ്ങ​ൾ​ക്കും അ​വ​രു​ടെ സു​ര​ക്ഷി​ത​ത്വ​ത്തി​ൽ വി​ശ്വാ​സ്യ​ത കൈ​വ​രു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. 2019ൽ ​ഫാ​സ്റ്റ് ട്രാ​ക്ക് പ്ര​ത്യേ​ക കോ​ട​തി​ക​ൾ സ്ഥാ​പി​ക്കാ​ൻ സ​ർ​ക്കാ​ർ പ​ദ്ധ​തി​യി​ട്ടി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

നീ​തി​ന്യാ​യ വ്യ​വ​സ്ഥ ഭ​ര​ണ​ഘ​ട​ന​യു​ടെ കാ​വ​ൽ​ക്കാ​രാ​ണെ​ന്നും സു​പ്രീം​കോ​ട​തി​യും ജു​ഡീ​ഷ​റി​യും അ​വ​രു​ടെ ക​ർ​ത്ത​വ്യം കൃ​ത്യ​മാ​യി നി​റ​വേ​റ്റു​ന്നു​ണ്ടെ​ന്നും മോ​ദി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.