ക​​ര്‍​ഷ​​ക​​ര്‍​ക്ക് പി​​ന്തു​​ണ​​യു​​മാ​​യി വി​​നേ​​ഷ് ഫോ​​ഗ​​ട്ട് സ​​മ​​ര​​വേ​​ദി​​യി​​ല്‍
ക​​ര്‍​ഷ​​ക​​ര്‍​ക്ക് പി​​ന്തു​​ണ​​യു​​മാ​​യി  വി​​നേ​​ഷ് ഫോ​​ഗ​​ട്ട്  സ​​മ​​ര​​വേ​​ദി​​യി​​ല്‍
Sunday, September 1, 2024 12:25 AM IST
ശം​​ഭു (ഹ​​രി​​യാ​​ന): ശം​​ഭു അ​​തി​​ര്‍​ത്തി​​യി​​ലെ ക​​ര്‍​ഷ​​ക​​രു​​ടെ സ​​മ​​ര​​വേ​​ദി​​യി​​ല്‍ പി​​ന്തു​​ണ​​യു​​മാ​യി ഇ​​ന്ത്യ​​ന്‍ ഗു​​സ്തി​​ താ​​രം വി​​നേ​​ഷ് ഫോ​​ഗ​​ട്ട്. വി​​ള​​ക​​ള്‍​ക്കു മി​​നി​​മം താ​​ങ്ങു​​വി​​ല ആ​​വ​​ശ്യ​​പ്പെ​​ട്ടു തു​​ട​​ങ്ങി​​യ സ​​മ​​രം 200 ദി​​വ​​സം പി​​ന്നി​​ട്ട വേ​​ള​​യി​​ലാ​​ണു വി​​നേ​​ഷ് ഹ​​രി​​യാ​​ന അ​​തി​​ര്‍​ത്തി​​യി​​ലെ​​ത്തി​​യ​​ത്.

ഹ​​രി​​യാ​​ന നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ വി​​നേ​​ഷ് മ​​ത്സ​​രി​​ക്കു​​മെ​​ന്ന വാ​​ര്‍​ത്ത​​ക​​ള്‍ നി​​ല​​നി​​ല്‍​ക്കെ​​യാ​​ണു താ​​ര​​ത്തി​​ന്‍റെ സ​​ന്ദ​​ര്‍​ശ​​നം. തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ മ​​ത്സ​​രി​​ക്കു​​മോ​യെ​​ന്ന ചോ​​ദ്യ​​ത്തി​​ന്, സ​​മ​​ര​​വേ​​ദി​​യി​​ല്‍ ​ത​​ന്‍റെ രാ​ഷ്‌​ട്രീ​​യ​​പ്ര​​വേ​​ശ​​ന​​ത്തെ സം​​ബ​​ന്ധി​​ച്ച​​ല്ല ക​​ര്‍​ഷ​​ക​​രു​​ടെ അ​​വ​​കാ​​ശ​​ങ്ങ​​ളെ​​പ്പ​​റ്റി​​യാ​​ണു സം​​സാ​​രി​​ക്കേ​​ണ്ട​​ത് എ​​ന്നാ​​യി​​രു​​ന്നു വി​​നേ​​ഷി​​ന്‍റെ പ്ര​​തി​​ക​​ര​​ണം.


നി​​ങ്ങ​​ളു​​ടെ മ​​ക​​ള്‍ നി​​ങ്ങ​​ളോ​​ടൊ​​പ്പ​​മു​​ണ്ടെ​​ന്ന് ക​​ര്‍​ഷ​​ക​​ര്‍​ക്കു പി​​ന്തു​​ണ പ്ര​​ഖ്യാ​​പി​​ച്ചു​​കൊ​​ണ്ട് വി​​നേ​​ഷ് പ​​റ​​ഞ്ഞു.

ഫെ​​ബ്രു​​വ​​രി 13ന് ​​ആ​​രം​​ഭി​​ച്ച സ​​മ​​രം 200 ദി​​വ​​സം പി​​ന്നി​​ട്ടി​​ട്ടും കേ​​ന്ദ്ര​സ​​ര്‍​ക്കാ​​ര്‍ പ്ര​​ശ്‌​​ന​​പ​​രി​​ഹാ​​ര​​ത്തി​​ന് ത​​യാ​​റാ​​കാ​ത്ത​തു നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ ആ​​യു​​ധ​​മാ​​ക്കാ​​നാ​​ണു പ്ര​​തി​​പ​​ക്ഷ​​ത്തി​​ന്‍റെ നീ​​ക്കം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.