കടമെടുപ്പ് പരിധി: കേസ് ഉടൻ പരിഗണിക്കണമെന്നു കേരളം
കടമെടുപ്പ് പരിധി: കേസ് ഉടൻ  പരിഗണിക്കണമെന്നു കേരളം
Saturday, August 31, 2024 3:57 AM IST
ന്യൂ​ഡ​ൽ​ഹി: ക​ട​മെ​ടു​പ്പ് പ​രി​ധി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു സ​മ​ർ​പ്പി​ച്ച സ്യൂ​ട്ട് ഹ​ർ​ജി ഉ​ട​ൻ പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി കേ​ര​ളം സു​പ്രീം​കോ​ട​തി​യി​ൽ. മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ ക​പി​ൽ സി​ബ​ലാ​ണു കേ​ര​ള​ത്തി​ന്‍റെ ആ​വ​ശ്യം ചീ​ഫ് ജ​സ്റ്റീ​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് മു​ന്പാ​കെ ഉ​ന്ന​യി​ച്ച​ത്. വി​ഷ​യം പ​രി​ഗ​ണി​ക്കാ​മെ​ന്ന് ചീ​ഫ് ജ​സ്റ്റീസ് വ്യ​ക്ത​മാ​ക്കി.

ക​ട​മെ​ടു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ നി​ല​പ്പ​ടി​നെ​തി​രേ കേ​ര​ളം സു​പ്രീം​കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി ഭ​ര​ണ​ഘ​ട​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​മാ​ണെ​ന്നു നി​രീ​ക്ഷി​ച്ച് ജ​സ്റ്റീ​സു​മാ​രാ​യ സൂ​ര്യ​കാ​ന്ത്, കെ.​വി. വി​ശ്വ​നാ​ഥ് എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച് ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചി​ന് കൈ​മാ​റി​യി​രു​ന്നു.


എ​ന്നാ​ൽ അ​ഞ്ച് മാ​സ​ത്തി​നു​ശേ​ഷ​വും സ്യൂ​ട്ട് ഹ​ർ​ജി ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചി​നു മു​ന്പി​ൽ ലി​സ്റ്റ് ചെ​യ്യു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടി​ല്ല. അ​തേ​സ​മ​യം, ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചി​നു വി​ട്ട ഹ​ർ​ജി​യാ​യ​തി​നാ​ൽ ഇ​തു ലി​സ്റ്റ് ചെ​യ്യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ ചീ​ഫ് ജ​സ്റ്റീ​സാ​ണ് അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​തെ​ന്നാ​യി​രു​ന്നു സു​പ്രീം​കോ​ട​തി ര​ജി​സ്ട്രി ന​ൽ​കി​യ വി​ശ​ദീ​ക​ര​ണം. ഇ​തി​നു​ പി​ന്നാ​ലെ​യാ​ണ് ഹ​ർ​ജി അ​ടി​യ​ന്ത​ര​മാ​യി പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് ചീ​ഫ് ജ​സ്റ്റീ​സ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് മു​ന്പാ​കെ ആ​വ​ശ്യ​പ്പെ​ട്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.