ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ പൂർണരൂപം ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷൻ
ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ പൂർണരൂപം  ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷൻ
Saturday, August 31, 2024 3:57 AM IST
ന്യൂ​ഡ​ൽ​ഹി: ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ന്‍റെ പൂ​ർ​ണ​രൂ​പം ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ ഹാ​ജ​രാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ദേ​ശീ​യ വ​നി​താ ക​മ്മീ​ഷ​ൻ ചീ​ഫ് സെ​ക്ര​ട്ട​റി​ക്ക് ക​ത്ത​യ​ച്ചു.

ബി​ജെ​പി നേ​താ​ക്ക​ളാ​യ സ​ന്ദീ​പ് വാ​ചസ്പ​തി, പി.​ആ​ർ. ശി​വ​ശ​ങ്ക​ര​ൻ എ​ന്നി​വ​രു​ടെ പ​രാ​തി​യി​ലാ​ണു ക​മ്മീ​ഷ​ന്‍റെ ന​ട​പ​ടി. ആ​രോ​പ​ണ​വി​ധേ​യ​രെ പൂ​ർ​ണ​മാ​യും നി​യ​മ​ത്തി​നു​മു​ന്നി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്നാ​യി​രു​ന്നു ബി​ജെ​പി നേ​താ​ക്ക​ൾ ഉ​ന്ന​യി​ച്ച പ​രാ​തി​യി​ലെ പ്ര​ധാ​ന ആ​വ​ശ്യം.

സി​നി​മ അ​ട​ക്ക​മു​ള്ള അ​സം​ഘ​ടി​ത മേ​ഖ​ല​യി​ലെ സ്ത്രീ​ക​ൾ അ​നു​ഭ​വി​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ൾ, സി​നി​മ​യി​ലെ മ​യ​ക്കു​മ​രു​ന്നി​ന്‍റെ സ്വാ​ധീ​നം എ​ന്നി​വ​യെ​ക്കു​റി​ച്ചു പ​ഠി​ക്കാ​ൻ പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ക്ക​ണ​മെ​ന്നും വ​നി​താ ക​മ്മീ​ഷ​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യി പ​രാ​തി ന​ൽ​കി​യ​തി​നു പി​ന്നാ​ലെ ബി​ജെ​പി നേ​താ​ക്ക​ൾ അ​റി​യി​ച്ചി​രു​ന്നു.


എ​ന്നാ​ൽ, രാ​ജ്യ​ത്ത് ന​ട​ക്കു​ന്ന പ​ല വി​ഷ​യ​ങ്ങ​ളി​ലും ദേ​ശീ​യ വ​നി​താ ക​മ്മീ​ഷ​ൻ ഇ​ട​പെ​ടാ​റി​ല്ലെ​ന്നും ക​മ്മീ​ഷ​ന്‍റെ ഇ​പ്പോ​ഴ​ത്തെ നി​ല​പാ​ട് രാ​ഷ്‌​ട്രീ​യ​പ്രേ​രി​ത​മാ​ണെ​ന്നും സി​പി​എം നേ​താ​ക്ക​ൾ പ്ര​തി​ക​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.